HOME
DETAILS

ഓണം പൊന്നോണം

  
Web Desk
September 13 2016 | 18:09 PM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%a3%e0%b4%82

മാണിയമ്മയുടെ  കരസ്പര്‍ശത്തില്‍  കണ്ണുനിറഞ്ഞ് മന്ത്രി 
കണ്ണൂര്‍: മാണിയമ്മയുടെ നിറപുഞ്ചിരിക്കു മുന്നില്‍ കണ്ണുനിറഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. തയ്യില്‍ ഐ.ആര്‍. പി.സി കേന്ദ്രത്തിലെ അന്തേവാസികള്‍ക്കു ജില്ലാ പഞ്ചായത്ത് നല്‍കുന്ന ഓണക്കോടി വിതരണചടങ്ങാണു വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ചത്.
അന്തേവാസികളെ പരിചയപ്പെടുന്ന കൂട്ടത്തില്‍ അവശയായ തൊണ്ണൂറ്റിയാറുകാരി മാണിയമ്മയെ കണ്ടപാടെ കുട്ടിക്കാലത്തെ സ്മരണകള്‍ മന്ത്രിയുടെ ഓര്‍മകളില്‍ ഓടിയെത്തുകയായിരുന്നു. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന പൊതുവാച്ചേരിയിലെ തന്റെ വീട്ടില്‍ വരാറുണ്ടായിരുന്ന മാണിയമ്മയുടെ മുഖം മന്ത്രിയുടെ ഓര്‍മകളില്‍ നിറഞ്ഞു. ആശുപത്രികളും നഴ്‌സുമാരും വിരളമായിരുന്ന കാലത്ത് തന്റെ പ്രസവമെടുത്തതു മാണിയമ്മയായിരുന്നുവെന്ന് അമ്മ പറഞ്ഞത് ഓര്‍മയുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു. ഓര്‍മവയ്ക്കാത്ത കാലത്ത് തന്നെ പരിപാലിച്ച മാണിയമ്മയുടെ അപ്രതീക്ഷിതമായ സാമീപ്യമുണ്ടാക്കിയ വികാരത്തള്ളിച്ചയില്‍ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. പഴയ ഓര്‍മകള്‍ പുതുക്കിയും പോറ്റമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചുമാണു കടന്നപ്പള്ളി മടങ്ങിയത്. ഓണക്കോടി വിതരണച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷര്‍, ഐ.ആര്‍.പി.സി സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ പി ജയരാജന്‍, ചെയര്‍മാന്‍ പി.എം സാജിദ്, സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മാനേജര്‍ പുരുഷോത്തമന്‍ സംബന്ധിച്ചു. കക്കാട് സൊളാസ് മൈത്രി ഭവനത്തിലെ 40 അന്തേവാസികള്‍ക്കു ജില്ലാ പഞ്ചായത്തിന്റെ ഓണക്കോടി കിറ്റുകള്‍ പ്രസിഡന്റ് കെ.വി സുമേഷ് നല്‍കി.


റസിഡന്റ്‌സ് അസോ. ഓണാഘോഷം
കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരി റസിഡന്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളില്‍ നടത്തിയ ഓണാഘോഷം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. മേയര്‍ ഇ.പി ലത മുഖ്യാതിഥിയായി. ഐ.ജി ദിനേന്ദ്ര കശ്യപ് ഓണസന്ദേശം നല്‍കി. കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ വിനോദ്, ഇ ഷമല്‍, ജോര്‍ജ് തയ്യില്‍, കെ.വി ഹനീഷ്, കെ.എന്‍ പ്രകാശന്‍, ഷൈന്‍ പി ജോസ്, സി.കെ ജിതേഷ്, പി. ശശീന്ദ്രന്‍, ബാബു ഗോപിനാഥ് സംസാരിച്ചു. കുടും ബാംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും ഓണസദ്യയുമുണ്ടായി.

സാന്ത്വന ഭവനില്‍ ഓണാഘോഷം
കണ്ണൂര്‍: വട്ടപ്പൊയില്‍ സാന്ത്വന ഭവനില്‍ കോളജ് ഓഫ് കൊമേഴ്‌സിലെ മാധ്യമ വിദ്യര്‍ഥികള്‍ ഓണം ആഘോഷിച്ചു. ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിലെ പൂര്‍വവിദ്യാര്‍ഥികളും സാന്ത്വന ഭവനിലെ സിസ്റ്റര്‍ തെരസിറ്റ, സാറ, സുഖീര്‍ റുക്കി എന്നീ അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

അമ്മയ്‌ക്കൊരു ഓണക്കോടി
അഴീക്കോട്: മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, കിംസ്റ്റ് ആശുപത്രി, കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അമ്മയ്‌ക്കൊരു ഓണക്കോടി പരിപാടി ചാലില്‍ വൃദ്ധസദനത്തില്‍ നടത്തി. കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അധ്യക്ഷയായി. കെ പ്രമോദ്, എന്‍.കെ സൂരജ്, ഇന്‍കം ടാക്‌സ് കമ്മിഷണര്‍ സദാനന്ദന്‍, കെ.പി ജയബാലന്‍, വെള്ളോറ രാജന്‍, പി.കെ പ്രീത്ത്, രാജേഷ് പുതിയാണ്ടി, ബൈജു, കെ ബാലകൃഷ്ണന്‍, രാജീവന്‍ പുത്തലത്ത്, കല്ലിക്കോടന്‍ രാഗേഷ്, കൂക്കിരി രാഗേഷ്, പി വിനോദ്, ടി ജയകൃഷ്ണന്‍, കെ.വി ജയേഷ്, പ്രകീര്‍ത്ത്, കെ.പി ജോഷില്‍, നിതിന്‍ പവിത്രന്‍, ജിനു ജോണ്‍, ഇ.വി മൃദുല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  a day ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  a day ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  a day ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  a day ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  a day ago