HOME
DETAILS

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 12 ബാലിസ്റ്റിക് മിസൈലുകളും 19 ഡ്രോണുകളും തകർത്തു

  
Web Desk
April 06, 2026 | 11:44 AM

uae-defense-forces-intercept-ballistic-missiles-drones

ദുബൈ: യുഎഇയുടെ അതിർത്തികൾ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും തകർത്ത് യുഎഇ പ്രതിരോധ സേന. ഇറാൻ തൊടുത്തുവിട്ട 12 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 19 ഡ്രോണുകളും പ്രതിരോധസേന തകർത്തു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സേന സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ അസാമാന്യ കരുത്തോടെയാണ് ഇറാനുമായുള്ള സംഘർഷത്തെ നേരിടുന്നത്. യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, വൻതോതിലുള്ള ആക്രമണങ്ങളെയാണ് രാജ്യം പ്രതിരോധിച്ചത്. യുഎഇ വ്യോമ പ്രതിരോധ സേനയുടെ മികവിൽ ഇതുവരെ 519 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും 2,210 ഡ്രോണുകളുമാണ് ആകാശത്തുവെച്ച് തന്നെ തകർത്തത്. 

ഇന്ന് നടന്ന ആക്രമണങ്ങളിൽ തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് അബുദബിയിൽ ഒരാൾക്ക് പരുക്കേറ്റതായി നിന്ന് റിപ്പോർട്ടുണ്ട്. ഇതോടെ ആകെ പരുക്കേറ്റവരുടെ എണ്ണം 221 ആയി ഉയർന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദേശി താമസക്കാർക്കാണ് പരുക്കേറ്റത്. ഫുജൈറയിലെ 'ഡു' (du) ടെലികോം കെട്ടിടത്തിന് നേരെയും ഡ്രോൺ ആക്രമണശ്രമം ഉണ്ടായി.

മേഖലയിലെ മറ്റ് സംഭവവികാസങ്ങൾ

മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്. 45 ദിവസത്തെ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണത്തിൽ ഇറാൻ ഗാർഡ്‌സ് ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

"രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കങ്ങളെയും നേരിടാൻ സൈന്യം അതീവ ജാഗ്രതയിലാണ്. ദേശീയ താൽപ്പര്യങ്ങളും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും." യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

uae defense forces successfully intercepted 12 ballistic missiles and 19 drones in a strong response showcasing advanced military capability and national security preparedness highlighting the country commitment to safety stability and rapid defense action against emerging regional threats



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് ശുഭവാർത്ത; യുഎഇ വ്യോമാതിർത്തി തുറന്നു, ഈദ് യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുറയും

uae
  •  8 days ago
No Image

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവാവ് പുറത്തേക്ക് ചാടി; ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച

National
  •  8 days ago
No Image

'സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അഞ്ചു തവണ മാപ്പപേക്ഷ നല്‍കി, പശുവിനെ ദൈവമായല്ല ഉപകാരമുള്ള ഒരു മൃഗമായാണ് കണക്കാക്കിയത്' കോടതിയില്‍ സവര്‍ക്കറുടെ ചെറുമകന്‍

National
  •  8 days ago
No Image

കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന മിനബ് സ്‌കൂള്‍ ഇനി പ്രതിരോധത്തിന്റെ മ്യൂസിയം

International
  •  8 days ago
No Image

യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു; ഉൾനാടുകളിൽ താപനില 45 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിർദ്ദേശം

uae
  •  8 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  8 days ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  8 days ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  8 days ago
No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  8 days ago
No Image

ദുബൈയുടെ വികസനക്കുതിപ്പിന് പുതിയ വേഗത; മെട്രോ ബ്ലൂ ലൈൻ ടണൽ നിർമ്മാണം ഉദ്ഘാടനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  8 days ago