കുവൈത്തിന് നേരെ വൻ വ്യോമാക്രമണം; 14 മിസൈലുകളും 46 ഡ്രോണുകളും തകർത്തു
കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് വ്യോമാതിർത്തി ലക്ഷ്യമാക്കി എത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ച് വ്യോമസേന. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ളവയാണ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തത്. ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ വടക്കൻ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഏതാനും പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വക്താവ് സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.
14 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂയിസ് മിസൈലുകളും 46 ഡ്രോണുകളുമാണ് സൈന്യം തകർത്തത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ സാധിച്ചുവെന്ന് സൈന്യം വ്യക്തമാക്കി.
ജനാവാസ മേഖലയിൽ അവശിഷ്ടങ്ങൾ പതിച്ചു
രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള ജനാവാസ മേഖലയിലാണ് തകർക്കപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണത്. ഇതിനെത്തുടർന്ന് പ്രദേശവാസികൾക്ക് പരുക്കേറ്റതായും പ്രസ്താവനയിൽ പറയുന്നു. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു.
അതീവ ജാഗ്രതയിൽ കുവൈറ്റ് സൈന്യം
ദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സൈന്യം അതീവ ജാഗ്രതയിലാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിശ്ചയദാർഢ്യത്തോടും അച്ചടക്കത്തോടും കൂടി ഏത് ഭീഷണിയെയും നേരിടാൻ സൈനിക ഉദ്യോഗസ്ഥർ സന്നദ്ധരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
kuwait successfully thwarted a large-scale aerial attack by intercepting 14 missiles and 46 drones, highlighting the country's strong air defense capabilities and rapid response.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."