HOME
DETAILS

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

  
April 07, 2026 | 4:47 PM

father killed twin daughters in telengana arrest

ഹൈദരാബാദ്: നാല് വയസുള്ള ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അച്ഛനും, ബന്ധുക്കളും പിടിയില്‍. തെലങ്കാനയിലെ കരിംനഗര്‍ റൂറലിലെ ജൂബിലി നഗറിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കച്ചു ശ്രീശൈലം എന്ന 28കാരനും, അയാളുടെ മാതാപിതാക്കളും, സഹോദരനുമാണ് ഇരട്ടക്കൊലയ്ക്ക് പിന്നില്‍. 

ആണ്‍കുട്ടി വേണമെന്ന ആഗ്രഹമാണ് പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറയുന്നു. ഭാര്യ ഗര്‍ഭിണിയായിരിക്കെ ഇരട്ട പെണ്‍കുട്ടികളാണെന്ന് മനസിലാക്കിയ ഇയാള്‍ ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചിരുന്നതായും പൊലിസ് പറഞ്ഞു. പ്രസവത്തിന് ശേഷം കുട്ടികളെ അംഗീകരിക്കാന്‍ ഇയാള്‍ തയ്യാറായതുമില്ല. 

കുടുംബത്തിന് ഭാരമാകുമെന്ന് ആരോപിച്ചാണ് പ്രതി കുട്ടികളെ കൊല്ലാന്‍ തീരുമാനിച്ചത്. പ്രതിയുടെ മാതാപിതാക്കളും, ഇളയ സഹോദരനും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നും പൊലിസ് വ്യക്തമാക്കി. ഏപ്രില്‍ മൂന്നിന് പ്രതി ഇരട്ടക്കുട്ടികളെയും കൊണ്ട് തങ്ങളുടെ കൃഷിയിടത്തിലേക്ക് പോയി. അവിടെവെച്ച് രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ കിണറ്റില്‍ തള്ളിയിട്ടു. അവരില്‍ ഒരാള്‍ തല്‍ക്ഷണം മുങ്ങിമരിച്ചു. ഒരു കുഞ്ഞ് ജീവനായി പിടയുന്നത് കണ്ട പ്രതി കിണറിലേക്ക് എടുത്ത് ചാടി കുട്ടിയെ മുക്കിക്കൊല്ലുകയായിരുന്നു. നാട്ടുകാര്‍ കിണറിനടുത്ത് എത്തിയപ്പോള്‍ അപകടം സംഭവിച്ചതാണെന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ താന്‍ കിണറ്റില്‍ ചാടിയെന്നുമാണ് പ്രതി പറഞ്ഞത്. 

സംശയം തോന്നിയ ഗ്രാമവാസികള്‍ പ്രതിയെ തടയുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് പൊലിസെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ഇതോടെ പ്രതി മാതാപിതാക്കളോടൊപ്പം ഒളിവില്‍ പോയി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

എംകോം ബിരുദധാരിയായ ശ്രീശൈലം, പ്രതിമ മെഡിക്കല്‍ കോളജില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയാണ്. 2020ലാണ് ഇയാള്‍ മൗനികയെ വിവാഹം കഴിക്കുന്നത്. 2022ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ പിറന്നു. പ്രസവത്തിന് ശേഷം കുട്ടികളുടെ അടുത്ത് പോകാന്‍ പോലും പ്രതി താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. തന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകുമെന്ന ഭയവും പ്രതിക്കുണ്ടായിരുന്നതായി പൊലിസ് വ്യക്തമാക്കി.

father and relatives arrested in telangana for killing twin girls by throwing them into a well.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  3 hours ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 hours ago
No Image

കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടും; സബ്‌സിഡി പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം

Kuwait
  •  4 hours ago
No Image

ക്രൂരമായ ബലപ്രയോഗത്തിന് സംസ്കാരത്തെ തോൽപ്പിക്കാനാവില്ല; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ

International
  •  4 hours ago
No Image

അൽ മംസാർ കോർണിഷ് വികസനം അവസാന ഘട്ടത്തിൽ; സ്ത്രീകൾക്കായി പ്രത്യേക ബീച്ചും അത്യാധുനിക സൗകര്യങ്ങളും

uae
  •  4 hours ago
No Image

2026 ലോകകപ്പിലെ ഏറ്റവും ശക്തർ ആ ടീമാണ്: റൊണാൾഡീഞ്ഞോ

Football
  •  4 hours ago
No Image

ഭക്ഷണം കഴിക്കുന്നതിനിടെ പാര്‍ക്കിലെ പൂളിലേക്ക് ചാടി; വിനോദയാത്രക്കെത്തിയ പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

വേങ്ങരയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; ഒഡീഷ സ്വദേശി പിടിയിൽ 

Kerala
  •  4 hours ago
No Image

പറവൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  4 hours ago
No Image

എസ്.ഐ.ആറില്‍ കടുംവെട്ട്; ബംഗാളില്‍ 27 ലക്ഷം പേര്‍ക്ക് വോട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ മമത

National
  •  5 hours ago