HOME
DETAILS

ഐപിഎൽ എന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചു: വെളിപ്പെടുത്തലുമായി ഇതിഹാസം

  
April 07, 2026 | 2:37 PM

kevin pietersen talks ipl ruined his cricket carrier

രാജ്യാന്തര ക്രിക്കറ്റിലെ തന്റെ കരിയർ നശിച്ചതിന് കാരണം ഇന്ത്യൻ പ്രിമീയർ ലീഗാണെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ഐപിഎൽ കളിക്കാൻ വേണ്ടി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി നിലനിന്ന തർക്കമാണ് തന്റെ കരിയർ നശിക്കാൻ കാരണമെന്നാണ് പീറ്റേഴ്‌സൺ പറഞ്ഞത്. യൂട്യൂബർ രൺവീൽ അല്ലാബാദിയുമായുള്ള അഭിമുഖത്തിലാണ് മുൻ ഇംഗ്ലീഷ് നായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

''ഞാൻ ഒരുപാട് ത്യാഗം സഹിച്ചാണ് ഐപിഎൽ കളിച്ചത്. എന്റെ കരിയർ തന്നെ നഷ്ടമായി. ഇസിബിയിലെ എല്ലാവരും എനിക്കെതിരെ തിരിയാനുള്ള കാരണവും അതായിരുന്നു. ഇംഗ്ലണ്ടിനൊപ്പമുള്ള എന്റെ കരിയർ അവസാനിക്കുമ്പോൾ എനിക്ക് 33 വയസായിരുന്നു. ടെസ്റ്റിൽ 104 മത്സരങ്ങളിലാണ് ഞാൻ കളിച്ചത്. 150-160 ടെസ്റ്റുകളിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. 12000-13000 റൺസ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചു. അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്'' കെവിൻ പീറ്റേഴ്സൺ പറഞ്ഞു. 

ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകൾക്ക് വേണ്ടിയാണ് കെവിൻ പീറ്റേഴ്സൺ കളിച്ചിട്ടുള്ളത്. ഐപിഎൽ പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സ്ഥാനത്തു നിന്നും പീറ്റേഴ്‌സൺ രാജിവെച്ചിരുന്നു. 2025 ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പം പരിശീലകനായി പ്രവർത്തിച്ച ശേഷമാണ് പീറ്റേഴ്‌സൺ പടിയിറങ്ങുന്നത്. 

കഴിഞ്ഞ സീസണിൽ മികച്ച തുടക്കമായിരുന്നു ഡൽഹിക്ക് ലഭിച്ചിരുന്നത്. തുടർച്ചയായ അഞ്ചു മത്സരങ്ങളും വിജയിച്ചുകൊണ്ട് പത്തു പോയിന്റ് സ്വന്തമാക്കിയ ഡൽഹി പ്ലേ ഓഫിലേക്ക് മുന്നേറുന്ന ആദ്യ ടീമാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ അക്‌സർ പട്ടേലും സംഘവും നിരാശപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയം മാത്രം നേടാനാണ് ഡൽഹിക്ക് സാധിച്ചത്. 

Former England player Kevin Pietersen has revealed that the Indian Premier League is the reason behind the demise of his career in international cricket. Pietersen said that the reason for the demise of his career was the dispute with the England Cricket Board over playing in the IPL.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  3 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  3 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  3 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  3 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  3 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  3 days ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  3 days ago