HOME
DETAILS

ക്രൂരമായ ബലപ്രയോഗത്തിന് സംസ്കാരത്തെ തോൽപ്പിക്കാനാവില്ല; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ

  
Web Desk
April 07, 2026 | 4:26 PM

brute force cannot defeat culture iran rejects trumps warning

തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഭീഷണികളേക്കാൾ വലിയ ശക്തി ഇറാന്റെ സംസ്കാരത്തിനും യുക്തിക്കുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗായി പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു സംസ്‌കൃത രാഷ്ട്രത്തിന്റെ സംസ്കാരത്തിന്റെയും യുക്തിയുടെയും ശക്തിക്ക് ക്രൂരമായ ബലപ്രയോഗത്തെ മറികടക്കാൻ സാധിക്കും. സ്വന്തം പാതയുടെ നീതിയിൽ വിശ്വസിക്കുന്ന ഒരു ജനത, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും എന്നും ബാഗായി വ്യക്തമാക്കി.

ആയിരക്കണക്കിന് വർഷത്തെ ചരിത്രമുള്ള ഇറാന്റെ നാഗരികത ശത്രുക്കളുടെ എല്ലാ മിഥ്യാധാരണകളെയും തകർത്തിട്ടുണ്ടെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്. ട്രംപിന്റെ ഭീഷണികൾ ഇറാനെ ഭയപ്പെടുത്തില്ലെന്നും, രാജ്യത്തിന്റെ ആന്തരിക ശക്തി ഉപയോഗിച്ച് ഇത്തരം ക്രൂരതകളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ മുന്നറിയിപ്പുകൾ നിലനിൽക്കെത്തന്നെ ഇസ്റാഈലിന് നേരെ ഇറാൻ പുതിയ മിസൈൽ ആക്രമണം നടത്തിയതായി ഇസ്റാഈൽ സൈന്യം റിപ്പോർട്ട് ചെയ്തു. മുപ്പത് മിനിറ്റിനിടെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിതെന്ന് ഐഡിഎഫ് (IDF) അറിയിച്ചു. ഇതോടെ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതൽ വഷളായിരിക്കുകയാണ്.

നിലവിലെ സാഹചര്യം അതീവ ആശങ്കാജനകമാണെന്ന് മുൻ യുഎസ് നയതന്ത്രജ്ഞൻ ഡൊണാൾഡ് ജെൻസൻ അഭിപ്രായപ്പെട്ടു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും വൈദ്യുതി ഗ്രിഡുകൾക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.

ഇറാന്റെ ആണവ പരിപാടി എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ട്രംപിന്റെ ലക്ഷ്യമാണ് ഈ കടുത്ത നിലപാടുകൾക്ക് പിന്നിൽ. എന്നാൽ മേഖലയിലെ അമേരിക്കൻ സ്വാധീനത്തിന്റെ പരിമിതികൾ കൂടി ഈ സാഹചര്യം വെളിപ്പെടുത്തുന്നുണ്ട് എന്നും ജെൻസൻ നിരീക്ഷിച്ചു. അമേരിക്കൻ ജനത യുദ്ധത്തിന് എതിരാണെങ്കിലും, തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

 

iran has officially rejected u.s. president donald trump’s warnings, stating that its national "culture and logic" are stronger than any military threat. following a string of fiery social media posts from iranian officials, the idf reported two major waves of iranian missile strikes targeting israel within a thirty-minute window.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  10 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  10 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  10 days ago
No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  11 days ago
No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  11 days ago
No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  11 days ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  11 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  11 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  11 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  11 days ago