HOME
DETAILS
MAL
തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു
April 07, 2026 | 4:46 PM
തൃശൂർ: ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു. ആറ്റപ്പാടം കവരപ്പറമ്പിൽ ചന്ദ്രുവാണ് മരിച്ചത്. 65 വയസ്സായിരുന്നു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു രണ്ട് മണിയോടെ കൊരട്ടി ലത്തീൻ പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തു നിന്ന് തന്നെ മരണം സംഭവിച്ചു.
കുറ്റിക്കാടുള്ള മകന്റെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴി ചാലക്കുടിയിൽ നിന്നും ചാലക്കുടി-പെരുമ്പാവൂർ റൂട്ടിലോടുന്ന സ്വകാര്യ ബേസിൽ കയറിയ വീട്ടമ്മ ലത്തീൻ പള്ളിക്ക് സമീപം പെട്രോൾ പമ്പിന്റെ മുന്നിൽ ഇറങ്ങുമ്പോഴാണ് അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."