HOME
DETAILS

തുർക്കിയിലെ ഇസ്റാഈൽ കോൺസുലേറ്റിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

  
Web Desk
April 07, 2026 | 1:51 PM

shooting near israeli consulate in turkey attackers killed

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ ഇസ്റാഈൽ കോൺസുലേറ്റിന് സമീപം വൻ വെടിവെപ്പ്. ആക്രമണം നടത്തിയ മൂന്ന് പേരെ തുർക്കി സുരക്ഷാ സേന വെടിവെച്ചു  കൊലപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.

കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് എത്തിയ ആക്രമണകാരികൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലിസ് സംഘം ശക്തമായി തിരിച്ചടിച്ചു. ആക്രമണകാരികളെ സംഭവസ്ഥലത്ത് വെച്ച് തന്നെ സുരക്ഷാ സേന വധിച്ചു. പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മൂന്ന് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചതായി തുർക്കി നീതിന്യായ മന്ത്രി അക്കിൻ ഗുർലെക് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമോ സംഘടനകളോ ഏതാണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തും ഇസ്താംബൂളിലെ മറ്റ് തന്ത്രപ്രധാനമായ ഇടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗസ്സയിലെ ഇസ്റാഈൽ വംശഹത്യയെത്തുടർന്ന് തുർക്കിയും ഇസ്റാഈലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഈ കോൺസുലേറ്റ് അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഇവിടെ ഇസ്റാഈൽ നയതന്ത്രജ്ഞരാരും താമസിക്കുന്നില്ല.

2023 ഒക്ടോബർ 7-ന് ഗസ്സയിൽ ആരംഭിച്ച സൈനിക നീക്കത്തിനെതിരെ തുർക്കി അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനമാണ് ഉന്നയിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് ഇസ്റാഈലിലെ തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാനും കോൺസുലേറ്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താനും തുർക്കി തീരുമാനിച്ചത്.

 

on tuesday morning, an armed attack took place near the israeli consulate in istanbul's besiktas district. three assailants opened fire in the high-security area, leading to a swift response from turkish security forces.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  5 days ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  5 days ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  5 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  5 days ago
No Image

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

Kerala
  •  5 days ago
No Image

തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

Kerala
  •  5 days ago
No Image

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International
  •  5 days ago
No Image

പാല്‍ വില വര്‍ധന; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  5 days ago
No Image

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

Saudi-arabia
  •  5 days ago
No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  5 days ago