HOME
DETAILS

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

  
April 08, 2026 | 9:06 AM

adoor-udf-candidate-cries-fake-murder-case-propaganda-allegation

അടൂര്‍: വ്യാജ നോട്ടിസ് ഇറക്കി വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനും എല്‍.ഡി.എഫ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍. ആര്‍.ഡി.ഒ ഓഫിസിനു മുന്നിലെ പ്രതിഷേധത്തിനിടയാണ് ശാന്തകുമാര്‍ പൊട്ടിക്കരഞ്ഞത്. തനിക്കെതിരെ വ്യാജനോട്ടിസ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് പരാതി നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. 

എം.സി കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. താന്‍ ഒരു കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയല്ല. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

ശാന്തകുമാര്‍ കൊലപാതകക്കേസിലെ പ്രതിയാണെന്ന് അടക്കമുള്ള ആരോപണങ്ങളാണ് ലഘുലേഖയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. താന്‍ ഒരു കേസിലും പ്രതിയല്ലെന്നും തന്നെ ഇല്ലാതാക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും ശാന്തകുമാര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ  ശാന്തകുമാര്‍ പ്രതിയല്ല എന്ന് കളക്ടര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പറക്കോട്ടുനിന്ന് രണ്ടുപേരും മണ്ണടിയില്‍ നിന്ന് ഒരാളും കൊടുമണ്ണില്‍ നിന്ന് ഒരാളും ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ പിടിയിലായിരുന്നു. 

തൊട്ടുപിന്നാലെ സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും മറ്റ് സി.പി.എം നേതാക്കളും അടൂര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. അടൂര്‍ സ്റ്റേഷനില്‍ നിന്ന് പിടിയിലായ രണ്ടുപേരെ നേതാക്കള്‍ ഇറക്കി കൊണ്ടുപോയി. അതേസമയം, ഏനാത്ത് പൊലിസ് പിടികൂടിയ ആളെ വിട്ടയക്കുകയും ചെയ്തു. 

 

The UDF candidate from Adoor broke down in front of the media, alleging that false propaganda was being spread branding him as a murder case . He claimed the accusations were baseless and politically motivated, aimed at damaging his reputation ahead of the elections.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടകിൽ കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി; മറിഞ്ഞുവീണ ആനയുടെ അടിയിൽപ്പെട്ട് യുവതി മരിച്ചു

National
  •  3 days ago
No Image

വി.ഡി സർക്കാരിന് ആശംസയർപ്പിച്ച് പിണറായി വിജയൻ; ക്രിയാത്മകമായി പിന്തുണക്കുമെന്ന് കുറിപ്പ്

Kerala
  •  3 days ago
No Image

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ബഹ്‌റൈനില്‍ നിന്ന് 83 പ്രവാസികളെ നാടുകടത്തി

bahrain
  •  3 days ago
No Image

ബലിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍; മെയ് 26 മുതല്‍ അഞ്ചുദിവസം അവധി

oman
  •  3 days ago
No Image

അമ്മ കാന്റീനുകൾ നവീകരിക്കാൻ നിർദേശം; ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിജയ്

National
  •  3 days ago
No Image

'മകനെപ്പോലെയല്ല, അവൻ മകൻ തന്നെയാണ്'; സത്യപ്രതിജ്ഞാ ചടങ്ങിനിടെ വികാരഭരിതയായി അമ്മാളു അമ്മ; വാരിപ്പുണർന്ന് മുഖ്യമന്ത്രിയും രാ​ഹുൽ ​ഗാന്ധിയും

Kerala
  •  3 days ago
No Image

പാർലമെന്ററി സമിതിയെ അപമാനിച്ചു; ധർമേന്ദ്ര പ്രധാനെതിരെ അവകാശലംഘന നോട്ടീസ് അയച്ച് കോൺ​ഗ്രസ് 

National
  •  3 days ago
No Image

യുവ സംരംഭകന്റെ കഫേയിൽ സർപ്രൈസ് സന്ദർശനം നടത്തി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്; ചിത്രങ്ങൾ വൈറൽ

uae
  •  3 days ago
No Image

ബലിപെരുന്നാളിനായുള്ള ഒരുക്കങ്ങളിൽ ഒമാൻ സജീവം; വിപണികളിൽ പരിശോധന ശക്തമാക്കി

oman
  •  3 days ago
No Image

മമതയുടെ കാലത്തെ അഴിമതി-സ്ത്രീപീഡന കേസുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് ബം​ഗാൾ സർക്കാർ; വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി സുവേന്ദു അധികാരി 

National
  •  3 days ago


No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് എത്താതിരുന്നത് മോദിയെ ഭയന്ന്; അവസാന നിമിഷം യാത്ര റദ്ദാക്കി; ഗുരുതര ആരോപണവുമായി ഡിഎംകെ 

Kerala
  •  3 days ago
No Image

ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; യുഎഇയുടെ കൈ ആർക്കും വളച്ചൊടിക്കാനാകില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  3 days ago
No Image

കേരളത്തിന്റെ പുതിയ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി ടി. ആസഫ് അലി; അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തേക്ക് ജാജു ബാബു; നിയമനങ്ങൾക്ക് മന്ത്രിസഭാ അം​ഗീകാരം 

Kerala
  •  3 days ago
No Image

ഇനി പരസ്യങ്ങളിൽ കന്ദൂറ ധരിക്കാൻ അനുമതി യുഎഇ പൗരന്മാർക്ക് മാത്രം; പുതിയ നയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി അധികൃതർ

uae
  •  3 days ago