HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ വിഖായ പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്തു
backup
September 13 2016 | 19:09 PM
മഞ്ചേരി: പെരുന്നാള്‍ ദിനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ പെരുന്നാള്‍ ഭക്ഷണം നല്കി. പ്രവര്‍ത്തകരുടെ വീടുകളില്‍ പെരുന്നാള്‍ ദിനത്തിലുണ്ടാക്കിയ ഭക്ഷണം പ്രത്യേകം പാക്ക് ചെയ്ത് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
ആയിരത്തി അഞ്ഞൂറോളം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. വിതരണോദ്ഘാടനം മഞ്ചേരി സി.ഐ ബിജു നിര്‍വഹിച്ചു. വിഖായ സംസ്ഥാന ചെയര്മാന് ജലീല്‍ ഫൈസി അരിമ്പ്ര, ജില്ലാ കോഡിനേറ്റര്‍ ഉമറലി ശിഹാബ് സംസാരിച്ചു.
അബ്ദുറഹ്മാന് അറവങ്കര, അബ്ബാസ് പുല്ലാര, മുഹമ്മദ് കാരക്കുന്ന്, കബീര്‍ പാപ്പിനിപ്പാറ, ജുനൈദ് വാഴക്കാട് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."