HOME
DETAILS

റിയാദിന് പിന്നാലെ സ്മാർട്ട് സിറ്റിയായി മക്ക; ആഗോള റാങ്കിങിൽ വൻ നേട്ടം കൈവരിച്ച് വിശുദ്ധ നഗരം

  
April 09, 2026 | 12:22 PM

smart city index 2026 makkah ranking

മക്ക: ലോകത്തിലെ മികച്ച സ്മാർട്ട് സിറ്റികളുടെ പട്ടികയിൽ വൻ നേട്ടം കൈവരിച്ച് വിശുദ്ധ നഗരമായ മക്ക. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പുറത്തുവിട്ട 2026ലെ സ്മാർട്ട് സിറ്റി ഇൻഡക്സിൽ ആഗോള തലത്തിൽ 50ാം സ്ഥാനമാണ് മക്ക കൈവരിരിക്കുന്നത്. നിലവിൽ സഊദിയിൽ റിയാദിന് പിന്നാലെ ദേശീയ തലത്തിൽ മൂന്നാം സ്ഥാനത്താണ് മക്ക. നഗരത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിൽ കൈവരിച്ച വൻ പുരോഗതിയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മക്ക റീജിയൻ മേയർ മുസായിദ് അൽ ദാവൂദ് പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുസേവനങ്ങൾ സജ്ജമാക്കിയും, വിഭവങ്ങൾ പരമാവധി കാര്യക്ഷമമായി ഉപയോഗിച്ചതും, ബിസിനസ്സ് സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതാണ് ഈ നേട്ടത്തിലെത്താൻ മക്കയെ സഹായിച്ചത്. നഗരവാസികളുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്താൻ അത്യാധുനിക സാങ്കേതിക വിദ്യകൾ എത്രത്തോളം പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഐ.എം.ഡി സ്മാർട്ട് സിറ്റി സൂചിക തയ്യാറാക്കുന്നത്. മക്കയുടെ ഈ നേട്ടം വരും വർഷങ്ങളിൽ നഗരത്തിലേക്കുള്ള നിക്ഷേപങ്ങളെയും ടൂറിസത്തെയും കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Makkah secures 50th position globally in the 2026 IMD Smart City Index, reflecting its massive growth in digital transformation and urban innovation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  3 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  3 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  3 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  3 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  3 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  3 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  3 days ago