കനകക്കുന്നില്‍ പൊലിസ് ഡോഗ് സ്‌ക്വാഡിന്റെ പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിക്കുന്നു
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നിലെ കേരള പൊലിസ് പവലിയനില്‍ ഡോഗ് സ്‌ക്വാഡിലെ പരിശീലനം ലഭിച്ച മികച്ച നായകളുടെ പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിക്കുന്നു. പൊലിസ് ഡോഗ് സ്‌ക്വാഡിലെ സ്‌നിഫര്‍, ട്രാക്കര്‍ വിഭാഗത്തിലുള്ള നായകളുടെ പ്രാഗല്‍ഭ്യവും ജനങ്ങള്‍ക്ക് നേരില്‍ കാണുന്നതിന് അവസരം ഒരുക്കുന്ന ഇത്തരമൊരു പ്രദര്‍ശനം ആദ്യമായാണ്.
കുറ്റകൃത്യ സീനില്‍ നിന്നുമുള്ള സൂചനകളനുസരിച്ച് കുറ്റവാളിയെ പിന്തുടരുന്ന ട്രാക്കര്‍, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന സ്‌നിഫര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി തിരുവനന്തപുരം സിറ്റി, റൂറല്‍ ജില്ലകളിലെ ശരാശരി രണ്ടര വയസ് പ്രായമുള്ള ലാബ്രഡോര്‍ റിട്രീവേര്‍, ഗോള്‍ഡന്‍ റിട്രീവര്‍ എന്നീ ഇനങ്ങളിലുള്ള അഞ്ച് നായ്ക്കളെയാണ് പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് ഈ നായകളെ അടുത്തുകാണുന്നതിനും അവയെ പരിചയപ്പെടുന്നതിനുമുള്ള അവസരമുണ്ടായിരിക്കുന്നതാണ്. ജില്ലാ സായുധസേനയിലെ എസ്.ഐ. പുഷ്പാംഗദന്‍, എ.എസ്.ഐ മോഹനകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."