HOME
DETAILS
MAL
കല്തിട്ടയില് തട്ടി വീണയാള്‍ വെയിറ്റിങ് ഷെഡില്‍ കിടന്നു മരിച്ചു
backup
September 13 2016 | 19:09 PM
കൊട്ടിയം: കണ്ണനല്ലൂരില്‍ വെയിറ്റിങ് ഷെഡിന്റെ കല്തിട്ടയില് തട്ടി വീണ് തലക്കു
പരുക്കേറ്റയാള്‍ അവിടെ കിടന്നു മരിച്ചു.
ചേരീക്കോണം ചാണിക്കല്‍ പുത്തന്‍വീട്ടില്‍ രാജകുമാരനാ (53)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഷെഡിന്റെ തിട്ടയില്‍ കാല്‍തട്ടി വീണ് പരുക്കേറ്റ് ബോധം നഷ്ടപ്പെട്ട ഇയാളെ സ്ഥലത്ത് ആദ്യമെത്തിയ പൊലിസ് അവിടെതന്നെ ഉപേക്ഷിച്ചുവെന്ന ് പരാതിയുണ്ട്. മദ്യപിച്ചതാണെന്ന് കരുതിയാണ് പൊലിസ് തടിയൂരിയതത്രെ.
പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി പതിനൊന്നരയോടെ ഇയാളെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇയാള്‍ വര്‍ഷങ്ങളായി കുടുംബവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.
സംഭവത്തില്‍ ബന്ധുക്കളാരും പരാതിയുമായി വരാത്തതിനാല്‍ മറ്റു കേസുകളൊന്നും എടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."