HOME
DETAILS

സര്‍ക്കാര്‍ നിര്‍ദേശം ബാങ്കുകള്‍ പാലിച്ചു; എ.ടി എമ്മുകളില്‍ പണം നിറഞ്ഞു

  
backup
September 14 2016 | 12:09 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%ac%e0%b4%be

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശം ബാങ്കുകള്‍ പാലിച്ചതോടെ കാലിയായ എ.ടി.എമ്മുകള്‍ നിറഞ്ഞു. ഇതോടെ ഉത്രാട നാളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ നെട്ടോട്ടമോടേണ്ടിവരുമെന്ന് പ്രതീക്ഷിച്ച മലയാളികള്‍ക്ക് ആശ്വാസമായി. അവധികളാഘോഷിക്കാനായി ജനങ്ങള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതിനെ തുടര്‍ന്ന് കാലിയായ സംസ്ഥാനത്തെ ഭൂരിഭാഗം എ.ടി.എമ്മുകളിലും തിങ്കളും, ചൊവ്വയുമായി ബാങ്കുകള്‍ പണം നിറച്ചു. ഓണവും ബലിപെരുന്നാളും ആഘോഷിക്കാനാണ് കൂട്ടത്തോടെ ജനം പണത്തിനായി എ.ടി.എമ്മുകളെ കഴിഞ്ഞ ദിവസങ്ങളില്‍ ആശ്രയിച്ചത്. ബാങ്കുകള്‍ ഇനി വ്യാഴാഴ്ചയേ തുറക്കൂ. അതുവരെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെന്ന് വിവിധ ബാങ്ക് അധികൃതര്‍ അറിയിച്ചു.
ബാങ്കുകള്‍ക്ക് വ്യാഴാഴ്ച പ്രവൃത്തിദിവസമാണെങ്കിലും വെള്ളിയാഴ്ച വീണ്ടും അവധിയാണ്. ശനിയാഴ്ച പ്രവര്‍ത്തിക്കും. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ പരമാവധി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്നും ബാങ്കുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലാണ് ഞായറാഴ്ച മിക്ക ബാങ്കുകളുടെയും എ.ടി.എമ്മുകള്‍ കാലിയായത്. എസ്.ബി.ഐ ഒഴികെയുള്ള എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മുകളെ കൂട്ടപിന്‍വലിക്കല്‍ ബാധിച്ചു. എസ്.ബി.ഐയുടെ സംസ്ഥാനത്തെ ആയിരത്തോളം എ.ടി.എമ്മുകളില്‍ നിന്നായി 60 കോടി പിന്‍വലിക്കപ്പെട്ടു. ഇത്ര വലിയ പിന്‍വലിക്കല്‍ ആദ്യമായാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. കൂട്ടത്തോടെ പിന്‍വലിക്കാനുള്ള സാധ്യത എസ്.ബി.ടി അധികൃതര്‍ മുന്‍കൂട്ടി കാണാതിരുന്നത് കാരണം അവരുടെ പല എ.ടി.എമ്മുകളും ഞായറാഴ്ച രാവിലെ തന്നെ നിശ്ചലമായിരുന്നു. അവധിയായിരുന്നെങ്കിലും അടിയന്തരസാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിലെയും എസ്.ബി.ഐയുടെ ചെസ്റ്റുകള്‍ തിങ്കളാഴ്ച രാവിലെ തന്നെ തുറന്ന് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ചുമതലപ്പെട്ട ഏജന്‍സികള്‍ക്ക് പണം വിതരണം ചെയ്തു. ചെസ്റ്റ് ഇല്ലാത്ത കേന്ദ്രങ്ങളില്‍ ബാങ്ക് ശാഖ തുറന്ന് എ.ടി.എമ്മുകളില്‍ പണം എത്തിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് എ.ടി.എമ്മുകളില്‍ പണം ഉറപ്പാക്കണമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി കണ്‍വീനറും, കാനറ ബാങ്ക് ജനറല്‍ മാനേജരുമായ എന്‍ ശിവശങ്കരന്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴിന് തന്നെ ബാങ്കുകള്‍ പണം നിറയ്ക്കാന്‍ തുടങ്ങി. എസ്.ബി.ടി എ.ടി.എമ്മുകളില്‍ 34 ലക്ഷം രൂപ വീതമാണ് നിറച്ചത്. പണം തീരുന്ന എ.ടി.എമ്മുകള്‍ കേന്ദ്ര സെര്‍വര്‍ നിരീക്ഷിച്ച് അപ്പപ്പോള്‍ നിറയ്ക്കുന്നുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. കാനറാ ബാങ്കിന്റെ ഒരു എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം ശരാശരി ഏഴു ലക്ഷം രൂപയാണ് പിന്‍വലിക്കാറ്. എന്നാല്‍ ഞായറാഴ്ച ഇടപാടുകാര്‍ പിന്‍വലിച്ചത് 40 ലക്ഷം രൂപ വരെയാണ്.
സംസ്ഥാനത്ത് 9000 എ.ടി.എമ്മുകളാണുള്ളത്. ഇതില്‍ 80 ശതമാനം എ.ടി.എമ്മുകളും കാലിയായി. ഭൂരിഭാഗവും നഗരങ്ങളിലുള്ള എ.ടി.എമ്മുകളായിരുന്നു. അവധി കണക്കിലെടുത്ത് അധിക തുക മെഷീനുകളില്‍ നിറച്ചിരുന്നെങ്കിലും ശമ്പളം, പെന്‍ഷന്‍, ബോണസ് ഇനങ്ങളില്‍ ലഭിച്ച തുക മിക്കവരുടെയും അക്കൗണ്ടുകളില്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ പിന്‍വലിക്കല്‍ തുകയും വര്‍ധിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  15 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago