HOME
DETAILS

കണ്ണൂരില്‍ 'അഫ്‌സ്പ' പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കും

  
backup
September 14 2016 | 12:09 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96

തിരുവനന്തപുരം: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന 'അഫ്‌സ്പ' നിയമം കണ്ണൂരില്‍ നടപ്പാക്കണമെന്ന ആവശ്യം ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി 24ന് കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടറിയിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നീക്കം.
'അഫ്‌സ്പ' കണ്ണൂരില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനു കത്തുനല്‍കിയതിനു പിന്നാലെയാണ് പ്രശ്‌നം പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലത്തില്‍ കണ്ണൂരില്‍ ഈ നിയമം നടപ്പാക്കി കേന്ദ്ര സായുധസേനയെ വിന്യസിച്ചാല്‍ വലിയൊരു രാഷ്ട്രീയനേട്ടം കൈവരുമെന്നും മുഖ്യശത്രുവായ സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ ഇതാണു പറ്റിയ മാര്‍ഗമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. കൂടാതെ ശ്രീകൃഷ്ണജയന്തിപോലുള്ള ഹൈന്ദവാചാരങ്ങള്‍ സി.പി.എം ആഘോഷിക്കുന്നതും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് കായികപരിശീലനം തടയാനുള്ള സര്‍ക്കാര്‍ നീക്കവും ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നതെന്ന് ടി.ജി മോഹന്‍ദാസ് അയച്ച കത്തില്‍ പറയുന്നുണ്ട്. 2012ല്‍ ജില്ലയിലെ എടക്കാട് പൊലിസ് റജിസ്റ്റര്‍ ചെയ്തത് എന്‍.ഐ.എ അന്വേഷിച്ച ഒരു കേസില്‍ ഭീകര ക്യാംപുകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിന് 13 പേര്‍ ശിക്ഷിക്കപ്പെട്ടതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുമായി ബന്ധമുള്ള വ്യാജ കള്ളനോട്ടു കേസുകള്‍ കണ്ണൂരില്‍ വ്യാപിക്കുന്നതായും കത്തിലുണ്ട്.
അസ്വസ്ഥബാധിത പ്രദേശങ്ങളില്‍ പ്രത്യേക അധികാരത്തോടെ സായുധസേനയെ നിയമിക്കാനുള്ള 'അഫ്‌സ്പ' നിയമം 1958 സെപ്റ്റംബര്‍ 11നാണു ലോക്‌സഭ പാസാക്കിയത്. അസമിലെ നാഗാ ഹില്ലിലെ പ്രശ്‌നം പരിഹരിക്കാനാണ് നിയമം കൊണ്ടുവന്നത്. 1997 വരെ ഏഴു സംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കിയിട്ടുണ്ട്. മനുഷ്യാവകാശ ധ്വംസനമെന്നു വ്യാപകമായി വിമര്‍ശനമുള്ള നിയമമാണിത്.
കണ്ണൂരിലെ സ്ഥിതിവിശേഷവും ബി.ജെ.പി സംസ്ഥാന ഓഫിസിനുനേരെ നടന്ന ആക്രമണവും മറ്റും പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയാല്‍ നടപടിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് സംസ്ഥാന നേതൃത്വം. അതേസമയം, ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ബോംബ് ആക്രമണം അന്വേഷിക്കാന്‍ നിയോഗിച്ച സംഘം ഉടന്‍ കേരളത്തിലെത്തും.
ഇവരേയും കണ്ണൂരിലെ അവസ്ഥ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു നേതൃത്വം. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ദേശീയ വക്താവ് മീനാക്ഷി ലേഖി എം.പി, അനന്ത് ഹെഗ്‌ഡെ എം.പി, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കാട്ടീല്‍ എം.പി എന്നിവരാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago