HOME
DETAILS

വോട്ട് എണ്ണും മുമ്പേ മുഖ്യമന്ത്രി ചര്‍ച്ചയോ? നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് എം.കെ രാഘവന്‍; 'അപക്വം, ഗുണകരമല്ല'

  
April 17, 2026 | 5:09 AM

mk raghavan slams congress leaders over premature chief minister discussions

 

ന്യൂഡല്‍ഹി: ഇലക്ഷന്‍ കഴിഞ്ഞു നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിനു മുമ്പേ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പി. ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും അങ്ങേയറ്റം അപക്വമായ നടപടിയാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍, ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വിഷയം തെരുവില്‍ വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ല. ഭൂരിപക്ഷം കിട്ടിയ ശേഷം ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. വോട്ടെണ്ണലിന് മുമ്പ് ഇത്തരമൊരു രീതി കേരളത്തില്‍ ആദ്യമാണെന്നും ഇത് ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലേക്ക് മത്സരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് രാഘവന്‍ വ്യക്തമാക്കി. 'തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കണമെന്നും അതുവഴി ഒരു സീറ്റ് അധികം നേടാമെന്നും പറഞ്ഞ് തന്നെ സമീപിച്ച നേതാക്കള്‍ തന്നെയാണ് പിന്നീട് ഡല്‍ഹിയില്‍ വന്ന് എം.പിമാര്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടത്. കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ ദുര്‍വാശിയാണ് ഇതിന് പിന്നില്‍.' തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസാണ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്നും ഇതിനായി അദ്ദേഹത്തെ നിയോഗിച്ചത് ആരാണെന്നും രാഘവന്‍ ചോദിച്ചു.

 

MP MK Raghavan criticized Congress leaders for engaging in premature discussions about the Chief Minister post before election results, calling the move immature and harmful to the party's interests.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കാർ തീപിടിത്തം: ഗർഭിണിക്ക് പിന്നാലെ പൊള്ളലേറ്റ ഭർത്താവും മരിച്ചു

Kerala
  •  13 days ago
No Image

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; നിരവധി ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

latest
  •  13 days ago
No Image

പുടിൻ പെട്ടാശാനേ! യുക്രൈനിൽ റഷ്യ കുടുങ്ങി; യുദ്ധം കൈവിടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

International
  •  13 days ago
No Image

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 26-ലേക്ക് മാറ്റി; മന്ത്രി എൻ. ഷംസുദീൻ ഫലപ്രഖ്യാപനം നടത്തും

Kerala
  •  13 days ago
No Image

'ദി ലാസ്റ്റ് ഡാൻസ്', ചരിത്രം കുറിക്കാൻ ഒറ്റ ഗോൾ! ലോക റെക്കോർഡിന്റെ അരികിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  13 days ago
No Image

ഉദുമയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് ഗുരുതര പരുക്ക്

Kerala
  •  13 days ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ചെറുവള്ളം തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി കടലില്‍ വീണു

Kerala
  •  13 days ago
No Image

കെ റെയില്‍ ഉപേക്ഷിച്ചത് ജനസമരത്തിന്റെ വിജയം; വി ഡി സതീശന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Kerala
  •  13 days ago
No Image

ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക: ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി അമേരിക്ക

International
  •  13 days ago
No Image

ഇത്തവണയും ബംഗളൂരു കിരീടം തൂക്കും! ഐപിഎല്ലിലെ 'അപൂർവ ട്രെൻഡ്' തുണച്ചാൽ ആർസിബിക്ക് ചരിത്രനേട്ടം

Cricket
  •  13 days ago