HOME
DETAILS

'അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല; നല്ലൊരു ഡോക്ടറെ കാണുന്നത് നന്നാവും'; അൻവറിനെ തള്ളി തൃണമൂൽ കോൺ​ഗ്രസ് 

  
April 20, 2026 | 1:07 PM

national leadership of the trinamool congress has withdrawn support for anvar

ന്യൂഡൽഹി: പിവി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പിവി അൻവറെന്ന് തൃണമൂൽ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള പിന്തുണ പിൻവലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അൻവർ നല്ലൊരു ഡോക്ടറെ കാണണം. നിരവധി ഇടതു നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂലിലെത്തിയത്. എന്നാൽ നാട്ടിൽ അന്വേഷിച്ചപ്പോഴാണ് ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്ന് മനസിലായത്. അൻവറിനെ വെച്ച് കേരളത്തിൽ പാർട്ടി വളർത്താൻ സാധിക്കില്ലെന്ന് ബോധ്യമായി. അൻവർ പോയാൽ പാർട്ടിക്ക് ഒന്നും പറ്റില്ല,' ശിവദാസൻ കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തും നേതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. 

2024 നവംബർ 26നാണ് തൃണമൂൽ നേതാവ് മമത ബാനർജിക്ക് അൻവർ കത്ത് നൽകിയത്. സിപിഎം നേതാക്കളായ ജി സുധാകരൻ, യു പ്രതിഭ, സി ദിവാകരൻ തുടങ്ങിയവരെ തൃണമൂലിൽ എത്തിക്കുമെന്നായിരുന്നു അൻവറിന്റെ അവകാശവാദം. കാരാട്ട് റസാക്ക്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭൻ, ഹുസൈൻ രണ്ടത്താണി, എസ് രാജേന്ദ്രൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, ഐ എം വിജയൻ എന്നിവർ താല്പര്യം അറിയിച്ചെന്നും അൻവറിന്റെ കത്തിൽ പറയുന്നു. പ്രതിഭ ഹരി എംഎൽഎ, കോവൂർ കുഞ്ഞുമോൻ, കെ പി മോഹനൻ, കെ കെ രമ, തോമസ് കെ തോമസ് എന്നിവരും തന്നോട് മുന്നണിയിൽ ചേരാമെന്ന് പറഞ്ഞെന്നും അൻവർ കത്തിൽ പറയുന്നുണ്ട്. 

national leadership of the trinamool congress has withdrawn support for anvar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ തിളങ്ങിയില്ലെങ്കിലും ടീം ഇന്ത്യയിലേക്ക് വിളി; ആരാണ് 6'5" ഉയരമുള്ള ഈ പഞ്ചാബ് പേസർ?

Cricket
  •  2 days ago
No Image

ബലിപെരുന്നാള്‍ പ്രമാണിച്ച് ബഹ്‌റൈനില്‍ ഈദ് അല്‍ അദ്ഹയ്ക്ക് നാല് ദിവസത്തെ ഔദ്യോഗിക അവധി

bahrain
  •  2 days ago
No Image

എബോള ഭീതി; ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രാക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്‌റൈൻ

uae
  •  2 days ago
No Image

ഇസ്റാഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു: ന്യൂയോർക്ക് ടൈംസ് സർവേ

International
  •  2 days ago
No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  2 days ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  2 days ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  2 days ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  2 days ago
No Image

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സിനിമാ നടനടനുൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala
  •  2 days ago
No Image

പ്രവചനങ്ങൾ തെറ്റി, ആൻസെലോട്ടിയുടെ വജ്രായുധം റെഡി! റോഡ്രിഗോ പുറത്ത്; നെയ്മർ അകത്ത്

Football
  •  2 days ago