HOME
DETAILS

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

  
Web Desk
April 20, 2026 | 1:40 PM

madras high court issue notice on tvk vijay

ചെന്നൈ: സത്യവാങ്മൂലത്തിലെ പൊരുത്തക്കേടില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി. നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച രേഖയില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ട് വ്യത്യസ്ത മണ്ഡലങ്ങളിലായി നല്‍കിയ ആസ്തിവിവരങ്ങളില്‍ 100 കോടിയിലധികം രൂപയുടെ വ്യത്യാസമുണ്ടെന്നാണ് കോടതി നിരീക്ഷണം. 

ടിവികെ ചെയര്‍മാന്‍ വിജയ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആദായനികുതി വകുപ്പ്, പെരമ്പൂര്‍, തൃച്ചി (ഈസ്റ്റ്) മണ്ഡലങ്ങളിലെ റിട്ടേണിങ് ഓപീസര്‍മാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്.ചെന്നൈ സ്വദേശിയായ വി വിഘ്‌നേഷ് സമര്‍പ്പിച്ച ഹരജിയിലാണ് ഈ നടപടി. ചീഫ് ജസ്റ്റിസ് എസ്എ ധര്‍മ്മാധികാരി, ജസ്റ്റിസ് ജി അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതൊരു ഗുരുതര ക്രമക്കേടാണ്. ഒരു മണ്ഡലത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നൂറ് കോടിയിലധികം രൂപയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കോടതി പരാമര്‍ശിച്ചു. വെളിപ്പെടുത്തലില്‍ ആദായനികുതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മദ്രാസ് ഹെക്കോടതി ഫയലില്‍ സ്വീകരിച്ചു. 

പെരമ്പൂര്‍ മണ്ഡലത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഏകദേശം 115.13 കോടി രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. തൃച്ചി (ഈസ്റ്റ്) മണ്ഡലത്തില്‍ സമര്‍പ്പിച്ച ആസ്തി 220.15 കോടി രൂപയാണ്. ഈ വ്യത്യാസം വെറുമൊരു സാങ്കേതിക പിശകായി കാണാനാവില്ലെന്നും ആസ്തികള്‍ മനപൂര്‍വ്വം മറച്ചുവെച്ചതാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago