സൗമ്യ വധക്കേസ് വിധിപ്പകര്‍പ്പ് വന്നു; ജീവപര്യന്തം ശിക്ഷയില്‍ ഇടപെടുന്നില്ലെന്നു സുപ്രിം കോടതി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. കൊലപാതകക്കുറ്റത്തിന് ഹൈക്കോടതി നല്‍കിയ വധശിക്ഷ തെളിവില്ലെന്നു കാട്ടി സുപ്രിം കോടതി ഇളവുനല്‍കിയെങ്കിലും ബലാത്സംഗത്തിനു നല്‍കിയ ശിക്ഷയില്‍ ഇടപെടുന്നില്ലെന്നു വിധിപ്പകര്‍പ്പില്‍ പറയുന്നു.
വിചാരണക്കോടതിയും ഹൈക്കോടതിയും ബലാത്സംഗത്തിനു നല്‍കിയത് ജീവപര്യന്തം ശിക്ഷയായിരുന്നു. ഇതില്‍ ഇളവു വരുത്തി, ഏഴു വര്‍ഷം മാത്രമാണ് ഗോവിന്ദച്ചാമിയുടെ ശിക്ഷയെന്നാണ് നേരത്തെയുണ്ടായിരുന്ന വാര്‍ത്ത.
എന്നാല്‍ വൈകിട്ടോടെ മാധ്യമങ്ങള്‍ക്കു നല്‍കിയ വിധിപ്പകര്‍പ്പില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കുന്നുണ്ട്. കൊലപാതക്കുറ്റത്തില്‍ മാത്രമാണ് ഇടപെടുന്നതെന്നും ബലാത്സംഗക്കുറ്റത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കുകയായിരുന്നു.
തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചത്.
അപ്പീല്‍ പരിഗണിക്കുമ്പോള്‍ കോടതി കൊലപാതകത്തിന് തെളിവ് ആരാഞ്ഞിരുന്നു. ഇതിന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം തെളിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞിട്ടില്ല. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ഗോവിന്ദച്ചാമിയാണ് സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്നും സുപ്രിം കോടതി ആവശ്യപെട്ടു.
ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിയാതെ വന്നപ്പോഴായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
2011 ഫെബ്രുവരി ഒന്നിന് എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ കൊല്ലപ്പെടാനിടയായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."