HOME
DETAILS

മെഡിസെപ്: നോഡൽ ഓഫിസർമാരുടെ നമ്പറുകൾ അപൂർണം; ഗുണഭോക്താക്കൾക്ക് തിരിച്ചടി

  
April 21, 2026 | 2:18 AM

medisep nodal officers numbers incomplete setback for beneficiaries

നിലമ്പൂർ: സംസ്ഥാന സർക്കാർ മെഡിസെപ് ഇൻഷുറൻസ് പദ്ധതിക്കായി നിയോഗിച്ച നോഡൽ ഓഫിസർമാരുടെ ഫോൺ വിവരങ്ങൾ പകുതിയിലേറെ മറച്ചത് ഗുണഭോക്താക്കൾക്ക് തിരിച്ചടി. സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഏകോപനത്തിനായി നിയോഗിക്കപ്പെട്ട നോഡൽ ഓഫിസർമാരുടെ ഫോൺ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിലെ അവ്യക്തതയാണ് ഗുണഭോക്താക്കളെ വലയ്ക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും ക്ലെയിം തടസങ്ങൾ നീക്കാനുമായി വിവിധ വകുപ്പുകളിലായി ഇരുന്നൂറിലധികം നോഡൽ ഓഫിസർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

എന്നാൽ, ഔദ്യോഗികമായി ലഭ്യമാക്കിയിട്ടുള്ള പട്ടികയിൽ ഈ ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ അപൂർണമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കോടതികളിലെ സീനിയർ ക്ലർക്കുമാർ മുതൽ സെക്രട്ടേറിയറ്റിലെ അഡീഷനൽ സെക്രട്ടറിമാർ വരെയുള്ളവരുടെ വിവരങ്ങൾ പട്ടികയിലുണ്ടെങ്കിലും സമ്പർക്ക നമ്പറുകൾ ഉപയോഗശൂന്യമായ നിലയിലാണ്. വിവിധ ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർമാർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം നമ്പറുകളുടെ ആദ്യ ആറക്കങ്ങൾ മാത്രം നൽകി ബാക്കി അപൂർണമായാണ് നൽകിയിരിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച 

National
  •  4 hours ago
No Image

സിബിഎസ്ഇ പ്ലസ് ടു ഫലം ഉടനെയെത്തും; എങ്ങനെ പരിശോധിക്കാം; വെബ്‌സൈറ്റുകള്‍ അറിഞ്ഞിരിക്കാം 

Domestic-Education
  •  5 hours ago
No Image

ഈദ് ഷോപ്പിംഗ് ചതിക്കുഴിയാകരുത്! വമ്പൻ ഓഫറുകളുമായി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്

uae
  •  5 hours ago
No Image

 ലൈഫ് മിഷൻ പദ്ധതിക്ക് പണം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ 

Kerala
  •  5 hours ago
No Image

അസമില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശര്‍മ്മ 

National
  •  5 hours ago
No Image

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം; മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കും ജാ​ഗ്രത നിർദേശം 

Kerala
  •  6 hours ago
No Image

പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

uae
  •  6 hours ago
No Image

എസ്.ഐ.ആര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന വാദം; പുതിയ ഹരജി നല്‍കാന്‍ തൃണമൂലിന് അനുമതി നല്‍കി സുപ്രീം കോടതി  

National
  •  6 hours ago
No Image

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വസതിയിൽ ഡിസിസി നേതാക്കളുടെ സന്ദർശനം; സാധാരണ സന്ദർശനമെന്ന് വിശദീകരണം

Kerala
  •  6 hours ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നെന്ന് വ്യാജവാർത്ത; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

uae
  •  6 hours ago