പയ്യന്നൂർ വാഹനാപകടം: മരണം അഞ്ചായി
പയ്യന്നൂര്‍: പയ്യന്നൂരില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലും മീന്‍ വില്പന കേന്ദ്രത്തിലും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു ലിഷ്ണയാണ് രാത്രിയോടെ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കുന്നരു കാരന്താടായിരുന്നു അപകടം.
രാമന്തളി വടക്കുമ്പാട് തുരുത്തിപ്പള്ളി കോളിനിയിലെ ഗണേശന് (43), ഭാര്യ പ്രമീള (33), ഇവരുടെ ബന്ധുവിന്റെ കുട്ടി ആരാദ്യ (മൂന്ന്), റോഡരികിലെ മീന്‍ വില്പനക്കാരി ദേവകി (46) എന്നിവർ അപകടം നടന്നയുടനെ മരിച്ചിരുന്നു.
അപകടത്തിനു ശേഷം നിയന്ത്രണംവിട്ട ലോറി ഇടിച്ചാണു ദേവകി മരിച്ചത്. ഓട്ടോയില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പയ്യന്നൂരില്‍ നിന്നു പാലക്കോട് ഭാഗത്തേക്കു മണ്ണുനിറത്തു പോവുകയായിരുന്ന ലോറി രാമന്തളി ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
ഇതിനു ശേഷം ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് ലോറി നിന്നത്. ലോറി ഡ്രൈവര്‍ മദ്യപിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ഗണേശന്, പ്രമീള, ആരാദ്യ എന്നിവര്‍ സംഭവസ്ഥലത്തും ദേവകി ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."