HOME
DETAILS

പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അനിശ്ചിതത്വത്തില്‍

  
backup
September 16 2016 | 18:09 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%82-%e0%b4%ac

നീലേശ്വരം: പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിന്റെ സ്വപ്ന പദ്ധതിയായ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അനിശ്ചിതത്വത്തില്‍. 1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പദ്ധതിക്കു മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ സജീവ ഇടപെടലിനെത്തുടര്‍ന്നു കഴിഞ്ഞ ജനുവരിയില്‍ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ സ്ഥലമുടമകളുടെ സമ്മതം ലഭിക്കാത്തതു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനു തടസമായിരിക്കുകയാണ്.
പാലായിയിലെ എട്ടു പേരും കയ്യൂര്‍ കൂക്കോട്ടെ നാലു പേരുമാണ് ഇനിയും സ്ഥലം വിട്ടുനല്‍കാത്തത്. പാലായിയിലെ ഒരാളൊഴികെയുള്ള 11 പേരും സ്ഥലം വിട്ടുനല്‍കാമെന്നു വാക്കാല്‍ അറിയിച്ചിട്ടുണ്ടെങ്കിലും ആ സ്ഥലത്തിനു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണു ഇവര്‍ ആവശ്യപ്പെടുന്നത്. പാലായിയിലെ ഒരു വ്യക്തി ഒരു കാരണവശാലും സ്ഥലം നല്‍കില്ലെന്ന നിലപാടിലാണ്. നിര്‍മാണ കമ്മിറ്റി പ്രവര്‍ത്തകര്‍ പലതവണ ഇവരുമായി സംസാരിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല.
65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 2009ല്‍ പാലത്തിന്റെ ബോറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 2010 ല്‍ 44 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയതാണ്. കാര്യങ്കോട് പുഴയില്‍ നിലവില്‍ ജലസേചനത്തിനോ കുടിവെള്ളത്തിനോ ആവശ്യമായ ജലസംഭരണിയില്ല. റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതോടെ ഉപ്പുവെള്ളം കയറുന്നതു തടയാനാകും. കൂടാതെ ഇതുവഴി ലഭ്യമാകുന്ന ശുദ്ധജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. ഹൊസ്ദുര്‍ഗ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതുവഴി ലഭ്യമാകും.
രണ്ടു വര്‍ഷം മുമ്പ് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പ് നബാര്‍ഡിന്റെ അംഗീകാരത്തിനും ഫണ്ട് അനുവദിക്കുന്നതിനുമായി അയച്ചിരുന്നു. ഇതിന്റെ ഭാഗമായി നബാര്‍ഡ് ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ഡിസംബറില്‍ സ്ഥലം സന്ദര്‍ശിക്കുകയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ജനുവരിയില്‍ ഭരണാനുമതി ലഭിച്ചത്.
പാലായി താങ്കൈ കടവില്‍ നിന്നു കയ്യൂര്‍ കൂക്കോട്ടു കടവിലേക്കാണു പാലം നിര്‍മിക്കുന്നത്. മുന്‍പ് ഈ കടവിലുണ്ടായിരുന്ന കടത്തു തോണി ഇല്ലാതായതോടെ മറുകരയിലെത്താന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
പദ്ധതി യാഥാര്‍ഥ്യമായാല്‍ 227 മീറ്റര്‍ നീളമുള്ള പാലം നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും ബന്ധിപ്പിക്കുകയും ജനങ്ങളുടെ യാത്രാദുരിതം കുറക്കുകയും ചെയ്യും.
പദ്ധതിയുടെ ആവശ്യത്തിനായി ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടി വരില്ലെന്നതും പ്രത്യേകതയാണ്. എന്നാല്‍ സ്ഥലമുടമകള്‍ സ്ഥലം വിട്ടുനല്‍കാന്‍ വിസമ്മതിച്ചതോടെ ഒരു നാടിന്റെ സ്വപ്നപദ്ധതിയാണ് അനിശ്ചിതത്വത്തിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago