HOME
DETAILS

പാര്‍ട്ടിയെ വിറപ്പിച്ച് വിമതര്‍; പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും, അമ്പലപ്പുഴയില്‍ ജി. സുധാകരനും ലീഡ്

  
May 04, 2026 | 7:43 AM

kerala-election-results-cpim-rebels-leading-payyannur-taliparamba-ambalappuzha

സി.പി.എമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതര്‍ക്ക് മുന്നേറ്റം. പയ്യന്നൂരില്‍ 11 റൗണ്ട് എണ്ണിയപ്പോള്‍ വി. കുഞ്ഞികൃഷ്ണന്‍ 3805 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സി.പി.എമ്മില്‍ നിന്ന് പുറത്തുവന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.ഐ മധുസൂദനനെതിരെയാണ് വി. കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്നത്. ജയിക്കാനല്ല മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ച് മത്സരിക്കാനിറങ്ങിയ കുഞ്ഞിക്കൃഷ്ണന് പക്ഷേ ജനങ്ങള്‍ വന്‍ പിന്തുണയാണ് നല്‍കിയത്. 

തളിപ്പറമ്പിലും സ്ഥിതി വ്യത്യസ്തമല്ല. സി.പി.എം വിട്ട് യു.ഡി.എഫ് പിന്തുണയില്‍ മത്സരിച്ച ടി.കെ. ഗോവിന്ദന് 7206 വോട്ടിന്റെ ലീഡുണ്ട്. അഞ്ച് റൗണ്ട് വോട്ടെണ്ണലാണ് തളിപ്പറമ്പില്‍ പൂര്‍ത്തിയായത്.

തളിപ്പറമ്പില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യു.ഡി.എഫ് പിന്തുണയ്ക്കുകയായിരുന്നു. 

അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ ലീഡ് 7774 വോട്ടാണ്. സി.പി.എമ്മിന്റെ എച്ച് സലാമിനെയാണ്  ജി സുധാകരന്‍ പിന്നിലാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഹങ്കാരമല്ല വേണ്ടത്, യാഥാർത്ഥ്യം തിരിച്ചറിയൂ'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് അമ്പാട്ടി റായുഡു

Cricket
  •  42 minutes ago
No Image

ബിഗ് സ്‌ക്രീന്‍ നായകനില്‍ നിന്ന് നേരെ നാടിന്റെ നായകനിലേക്ക്; എം.ജി.ആറിന് ശേഷം തമിഴകത്ത് വിജയ് കുറിക്കുന്ന ചരിത്രം

National
  •  an hour ago
No Image

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരിടത്തും ചുവപ്പില്ല; കേരളവും കൈവിട്ടതോടെ ഇടതുപക്ഷം പടിക്കുപുറത്ത്

Kerala
  •  an hour ago
No Image

'അപ്രതീക്ഷിതമല്ല, ചാത്തന്നൂരിലേത് 'ഡീല്‍' ജയം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും പ്രചാരണത്തിലെ മന്ദതയും ബി.ജെ.പിക്ക് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  an hour ago
No Image

'മാറ്റാൻ ഞങ്ങളുണ്ട്'; ചരിത്ര വിജയത്തിന് പിന്നാലെ വി.ഡി സതീശൻ; കേരളം ഇനി യുഡിഎഫ് നയിക്കും

Kerala
  •  an hour ago
No Image

അസമില്‍ ഭരണമുറപ്പിച്ച് എന്‍ഡി.എ; 99 സീറ്റുകളില്‍ മുന്നേറ്റം, കോണ്ഗ്രസിന് കനത്ത തിരിച്ചടി

National
  •  an hour ago
No Image

രണ്ടില പൊഴിയും കാലം; താങ്ങാനാവാത്ത തോൽവിയിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ. മാണിയും

Kerala
  •  2 hours ago
No Image

'കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ലക്ഷ്യം, വയനാട് പുനരധിവാസം വേഗത്തിലാക്കും': സാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  2 hours ago
No Image

'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

National
  •  2 hours ago
No Image

ജോസ് കെ. മാണിക്ക് കനത്ത ആഘാതം; മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) പിന്നില്‍; പാലായില്‍ വീണ്ടും അട്ടിമറി

Kerala
  •  2 hours ago