കേവല ഭൂരിപക്ഷമെത്തിയില്ലെങ്കില്‍ എന്‍.ഡി.എ- എ.ഐ.ഡി.എംകെ സഖ്യവുമായി കൈകോര്‍ക്കുമോ വിജയ് ?; ഉറ്റുനോക്കി തമിഴകം
ചെന്നൈ: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒന്നൊന്നായി പുറത്തു വരുമ്പോള്‍ തമിഴകത്തൈ വരിഞ്ഞു മുറുക്കുന്ന ആശങ്ക ഇപ്പോള്‍ ഇതാണ്. ഇത്രയും നാള്‍ അകറ്റി നിര്‍ത്തിയ ബി.ജെ.പി തമിഴ്‌നാട്ടില്‍ അധികാര പങ്കാളിയാകുമോ. ദക്ഷിണേന്ത്യയിലെ വര്‍ഗീയ വിദ്വേഷത്തിന്റെ അധികാരരാഹണത്തിലേക്കുന്ന ആദ്യ നാമ്പ് പൊടിയുന്നത് തമിഴകത്താവുമോ എന്ന്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റമാണ് വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) കാഴ്ച വെക്കുന്നത്. അതേസമയം, കേവല ഭൂരിപക്ഷം കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 106 സീറ്റിലാണ് നിലവില്‍ ടി.വി.കെ മുന്നേറുന്നത്. 118 സീറ്റ് ആണ് തമിഴ്‌നാട്ടില്‍ കേവല ഭൂരിപക്ഷത്തിന് ലഭിക്കേണ്ടത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ അട്ടിമറി മുന്നേറ്റവുമായി വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) മുന്നേറുന്നു. 82 സീറ്റുകളിലാണ് ടി.വി.കെ മുന്നേറുന്നത്. ഡി.എം.കെ സഖ്യം 55 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള എന്‍.ഡി.എ 65 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡി.എം.കെ സഖ്യം മൂന്നാം സ്ഥാനത്താണ് ലീഡ് ചെയ്യുന്നത്.
ഡി.എം.കെ കോട്ടയായി അറിയപ്പെട്ടിരുന്ന ചെന്നൈയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ടി.വി.കെ കടുത്ത ഭീഷണി ഉയര്‍ത്തി. ഇവിടങ്ങളില്‍ പലയിടത്തും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതേസമയം കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ഉള്‍പ്പെടെയുള്ള തമിഴക പടിഞ്ഞാറന്‍ മേഖലയില്‍ അണ്ണാ ഡി.എം.കെ- ബി.ജെ.പി ആധിപത്യം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ തെക്കന്‍ തമിഴക ജില്ലകളിലും വടക്കന്‍ ജില്ലകളിലും ഡി.എം.കെക്കാണ് മുന്‍തൂക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."