'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു
ചെന്നൈ: തമിഴാനാട്ടില്‍ തമിഴക വെട്രി കഴകം (ടി.വി.കെ) മുന്നേറ്റം തുടരുന്നതിനിടെ ഒരുമുഴം മുന്നേ നീട്ടിയെറിഞ്ഞ് ബി.ജെ.പി. വിജയിനെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഖുശ്ബു സുന്ദര്‍.
ബി.ജെ.പി -എ.ഐ.എ.ഡി.എം.കെ നേതൃത്വം നല്‍കുന്ന സഖ്യം ഭൂരിപക്ഷത്തിനടുത്തെത്തിയാല്‍ വിജയിക്കായി എന്‍.ഡി.എ വാതിലുകള്‍ തുറന്നുകിടക്കുമെന്ന് അവര്‍ വ്യക്തമാക്കി.
വിജയിയെ 'തമ്പി' (അനിയന്‍) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഖുശ്ബു വാഗ്ദാനം മുന്നോട്ട് വെച്ചത്.
'എന്റെ അനിയന്‍ എന്ത് തീരുമാനിക്കണമെന്നത് അവന്റെ ഇഷ്ടമാണ്. ഒരു ചേച്ചി എന്ന നിലയില്‍ അവനോട് എനിക്ക് വലിയ സ്‌നേഹവും ബഹുമാനവുമുണ്ട്. തന്റെ പാര്‍ട്ടിയെ വിശ്വാസത്തിലെടുത്ത് എന്‍.ഡി.എയുടെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് വിജയിയാണ്. അദ്ദേഹം വരികയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കും'- ഖുശ്ബു പറഞ്ഞു.
വിജയിക്കെതിരെ ബി.ജെ.പി ഇതുവരെ മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ ഖുശ്ബു കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഡി.എം.കെ ഒരു പുരുഷാധിപത്യ പാര്‍ട്ടിയാണെന്ന് ആരോപിച്ച അവര്‍ എന്തുകൊണ്ടാണ് കനിമൊഴിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാത്തതെന്നും ചോദിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിജയിന്റെ നിലപാട് നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
as tvk continues its rise in tamil nadu, bjp leader khushbu sundar invites vijay to join nda alliance, making his political move crucial during election counting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."