HOME
DETAILS
MAL
വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍; പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Web Desk
May 04, 2026 | 6:13 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പിന്നിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍.
'വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍... പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ..' എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
കോന്നി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ, ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട്, 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് രാഹുലിന്റെ കുറിപ്പ്. 'സിഎമ്മേ ഒരു ചോദ്യം...' എന്ന് പറഞ്ഞ ആളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."