ഐപിഎല്‍: ഇന്ന് തീപാറും പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. രാത്രി 7.30 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ഹൈദരാബാദും ചെന്നൈയും ഏറ്റുമുട്ടും.
ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ചതില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായതെങ്കിലും ക്ലാസന്റെ ഹൈദരാബാദ് കരുത്തരായ ടീമാണ്. മുംബൈക്കെതിരെ ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് അവര്‍ അടിച്ചെടുത്തത്. ക്ലാസനും ഹെഡ്ഡും നയിക്കുന്ന സ്‌ഫോടനാത്മക ബാറ്റിംഗാണ് ഹൈദരാബാദിനെ കൂടുതല്‍ അപകടകാരികളാക്കുന്നത്.
മറുവശത്ത് മൂന്ന് കളികളില്‍ രണ്ട് ജയവുമായി ചെന്നൈ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ചെന്നൈ 20 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സൂപ്പര്‍ താരം മഹേന്ദ്രസിംഗ് ധോണി ഫോമിലെത്തിയതാണ് ചെന്നൈയെ സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്ത. ടീം ഇതിനോടകം തന്നെ വിന്നിങ് കോംബിനേഷനും കണ്ടെത്തിയിട്ടുണ്ട്.
ചെന്നൈ ടീം:
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍)
എംഎസ് ധോണി,രവീന്ദ്ര ജഡേജ,,അജിങ്ക്യ രഹാനെ,ദീപക് ചാഹര്‍,ഡെവോണ്‍ കോണ്‍വേ,മൊയിന്‍ അലി, ശിവംദുബെ, മഹേഷ്തീക്ഷണ, മിച്ചല്‍സാന്റ്‌നര്‍,മതീശ പതിരണ,തുഷാര്‍ ദേശ്പാണ്ഡെ,രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍,മുകേഷ് ചൗധരി,സിമര്‍ജീത് സിംഗ്,ശൈഖ് റഷീദ്,നിശാന്ത് സിന്ധു,പ്രശാന്ത് സോളങ്കി,അജയ് മണ്ഡല്,രചിന്‍ രവീന്ദ്ര,ശാര്‍ദുല്‍ താക്കൂര്‍,ഡാരില്‍ മിച്ചല്‍,സമീര്‍ റിസ്വി,അവനീഷ് റാവുആരവേലി,മുസ്തഫിസുര്‍ റഹ്മാന്‍
ഹൈദരാബാദ് ടീം:
പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍),ഐഡന്‍ മര്‍ക്രം,അബ്ദുള്‍ സമദ്,രാഹുല്‍ ത്രിപാഠി,ഗ്ലെന്‍ ഫിലിപ്‌സ്, ഹെന്റിച്ച്ക്ലാസന്‍, മായങ്ക്അഗര്‍വാള്‍,അന്‍മോല്‍പ്രീത് സിംഗ്,ഉപേന്ദ്ര യാദവ്,നിതീഷ് റെഡ്ഡി,ഷഹബാസ് അഹമ്മദ്,അഭിഷേക് ശര്‍മ്മ,മാര്‍ക്കോ ജാന്‍സെന്‍, വാഷിംഗ്ടണ്‍ സുന്ദര്‍,സന്‍വീര്‍ സിംഗ്, ഭുവനേശ്വര്‍ കുമാര്‍,മായങ്ക് മാര്‍ക്കണ്ഡേ, ഉംറാന്‍ മാലിക്,ടി നടരാജന്‍,
ഫസഹഖ് ഫാറൂഖി,ട്രാവിസ് ഹെഡ്,വനിന്ദു ഹസരംഗ,,ജയദേവ് ഉനദ്കട്ട്,ആകാശ് മഹാരാജ് സിംഗ്,ഝാതവേദ് സുബ്രഹ്മണ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."