HOME
DETAILS

കല്ലുകടിയായി വിവാദങ്ങള്‍, നിലംതൊടാതെ ശോഭ; കത്തിക്കയറി രമേശ് പിഷാരടി 

  
May 05, 2026 | 6:36 AM

election-campaign-shobha-surendran-controversy-ramesh-pisharody-speech

പാലക്കാട്: ചലച്ചിത്ര മേഖലയില്‍നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി ചുവടുവെച്ച രമേഷ് പിഷാരടി 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാലക്കാട് മണ്ഡലം പിടിച്ചെടുത്തത്. പിഷാരടിയുടെ പെട്ടിയില്‍ 62,199 വോട്ടുകള്‍ വീണപ്പോള്‍, എന്‍.ഡി.എക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന് 49,052 വോട്ടുകളും എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച എന്‍.എം.ആര്‍ റസാഖിന് 33,931 വോട്ടുകളുമാണ് ലഭിച്ചത്.

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയര്‍ത്താന്‍ തക്ക ശേഷിയുള്ള ശോഭയ്ക്ക് വിജയം എന്നും അകലെയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഒരുപിടി ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തിയിട്ടും ബി.ജെ.പി നേരിട്ട പരാജയം പാലക്കാട് നഗരസഭയ്ക്ക് അപ്പുറത്തേക്കുള്ള പാര്‍ട്ടിയുടെ സംഘടനാ ദൌര്‍ബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ, കണ്ണാടി, പിരായിരി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പാലക്കാട് നിയോജക മണ്ഡലം. എന്നാല്‍ പാലക്കാട് നഗരസഭയില്‍ മാത്രമാണ് എന്‍.ഡി.എക്ക് ശക്തമായ സ്വാധീനമുള്ളത്. കണ്ണാടി, പിരായിരി, മാത്തൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനുമാണ് മേല്‍ക്കൈ.

കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട്‌നഗരസഭാ ഭരണംപാര്‍ട്ടിക്ക് നിലനിര്‍ത്താനായിരുന്നെങ്കിലും ശോഭാസുരേന്ദ്രന്‍ ഇക്കുറി നടത്തിയ പ്രചാരണം ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരന്‍ നടത്തിയ മുന്നേറ്റത്തിലേക്ക്‌പോലും ശോഭക്കെത്താന്‍ കഴിഞ്ഞില്ല. അതേസമയം 2024ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി മത്സരിച്ച സി. കൃഷ്ണകുമാര്‍ പിടിച്ചവോട്ടുകളേക്കാള്‍ കൂടുതല്‍ ശോഭക്ക് ഇക്കുറി നേടാനായി. വോട്ടെടുപ്പിന് തലേദിവസം ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണം പാര്‍ട്ടിക്ക് ക്ഷീണമായെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫും എല്‍.ഡി.എഫും വലിയ പ്രതിഷേധമുയര്‍ത്തിയ വിവാദത്തെ തുടര്‍ന്ന് വ്യക്തമായ വിശദീകരണം നല്‍കാന്‍ ശോഭക്ക് കഴിയാതെ പോയതും കോണ്‍ഗ്രസ് ക്യാംപ് സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതും ബി.ജെ.പിക്ക് പ്രഹരമായി.


വീണ്ടും പരാജയം ഏറ്റുവാങ്ങി ശോഭസുരേന്ദ്രന്‍

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട്, ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടലാണ് പാളിയത്. സിറ്റിങ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കം അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ചക്ക വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശോഭാ സുരേന്ദ്രന്‍ തോറ്റത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി. ബി.ജെ.പിയിലെ ക്രൗഡ് പുള്ളര്‍ നേതാവായ ശോഭയുടെ പരാജയം അവരുടെ രാഷ്ട്രീയ ഭാവിക്കും അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ്.

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയര്‍ത്താന്‍ തക്ക ശേഷിയുള്ള ശോഭയ്ക്ക് ഇത്തവണയും അടിപതറി. എന്നാല്‍ മുന്‍പ് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ശോഭ ചേര്‍ത്തത് ഒന്നിലധികം മണ്ഡലങ്ങളാണ്. 2016ല്‍ പാലക്കാട് മത്സരത്തിനിറങ്ങിയ ശോഭ 17,483 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോട് തോല്‍വിയേറ്റുവാങ്ങി. അതുവരെ പാര്‍ട്ടി മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലത്തില്‍, ശോഭ രണ്ടാം സ്ഥാനത്തെത്തിയതോടെ പാലക്കാട് അങ്ങനെ എ ക്ലാസ് മണ്ഡലമായി. സമാനമായിരുന്നു 2021ല്‍ കഴക്കൂട്ടം നിയമസഭയിലെയും 2024ല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെയും ശോഭയുടെ മത്സരങ്ങളും തോല്‍വികളും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  an hour ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  2 hours ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  2 hours ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  2 hours ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  2 hours ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  2 hours ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  2 hours ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  2 hours ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  2 hours ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  3 hours ago