HOME
DETAILS

റോഡിലെ നമസ്‌കാരത്തിന് വിലക്ക്, പള്ളികള്‍ക്കുള്ളില്‍ മതി; ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സുവേന്ദു സര്‍ക്കാര്‍

  
Web Desk
May 12, 2026 | 4:33 AM

no prayers on public roads strict action against stone-pelters new regulations in west bengal under BJP govt

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി ബിജെപി സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ക്ക് പുറത്ത് പൊതുനിരത്തുകളോ തെരുവുകളോ തടസ്സപ്പെടുത്തിയുള്ള നമസ്‌കാരങ്ങള്‍ ഇനി അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊല്‍ക്കത്തയിലെ പ്രസിദ്ധമായ റെഡ് റോഡിലടക്കം വര്‍ഷങ്ങളായി നടന്നു വന്നിരുന്ന ഈദ് നമസ്‌കാരങ്ങള്‍ക്കും ഇതോടെ വിലക്ക് വീഴും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് ബിജെപി എംഎല്‍എ അര്‍ജുന്‍ സിങ് അറിയിച്ചു. 'പ്രാര്‍ത്ഥനകള്‍ ആരാധനാലയങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കണം, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ റോഡുകള്‍ കൈയേറാന്‍ അനുവദിക്കില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി.

കല്ലേറ് ഉള്‍പ്പെടെയുള്ള അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കാനും പൊലിസ് സേനയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള റെഡ് റോഡില്‍ നമസ്‌കാരത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് മുന്‍പും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

എന്നാല്‍ പള്ളികളിലെ സൗകര്യക്കുറവ് മൂലം റോഡിനെ ആശ്രയിക്കുന്ന സാധാരണ വിശ്വാസികളെ ഈ തീരുമാനം ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ പുതിയ നീക്കം ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

 

 

 Following Suvendu Adhikari's takeover as Chief Minister, the West Bengal government has banned religious prayers on public roads and directed strict legal action against those involved in stone-pelting and illegal activities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീതി; അടിയന്തര സന്ദർശനത്തിനായി കുവൈത്തിലെത്തി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

കള്ളാടിയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നോയെന്ന് പരിശോധിക്കും: മന്ത്രി പി.കെ ബഷീര്‍

Kerala
  •  2 days ago
No Image

സാവരിയ കൊലക്കേസ്: ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍; മതപരിവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടായിരുന്നെന്ന് കുടുംബം

Kerala
  •  2 days ago
No Image

സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

National
  •  2 days ago
No Image

എറണാകുളം-കായംകുളം മെമുവില്‍ പുക; യാത്രക്കാരെ പുറത്തിറക്കി

Kerala
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  2 days ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  2 days ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  2 days ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  2 days ago
No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  2 days ago