HOME
DETAILS

വഴിയോര വിശ്രമകേന്ദ്രം അടപ്പിച്ചു

  
backup
September 16 2016 | 20:09 PM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%85%e0%b4%9f


ശ്രീകണ്ഠപുരം: ഒരു വര്‍ഷം മുമ്പ് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മിച്ച അത്യാധുനിക വഴിയോര വിശ്രമകേന്ദ്രം നഗരസഭാ അധികൃതര്‍ അടപ്പിച്ചു. വിശ്രമകേന്ദ്രത്തില്‍ അനുമതിയില്ലാതെ കരാറുകാരന്‍ ഭക്ഷണശാല ആരംഭിച്ചതാണ് നടപടിക്കു കാരണം. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ 40 ലക്ഷം ചെലവഴിച്ചാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടേക് എ ബ്രേക് എന്ന പേരില്‍ വിശ്രമകേന്ദ്രം ആരംഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ശൗചാലയവും ചെറിയ കഫ്റ്റീരിയയും എ.ടി.എം കൗണ്ടറും നിര്‍മിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ കരാറെടുത്തയാള്‍ ഇതിന്റെ പ്രവര്‍ത്തനം സ്വന്തം നിലയ്ക്കു നടത്തുകയായിരുന്നു. നഗരസഭയുടെയും ടൂറിസം വകുപ്പിന്റെയും അനുമതി വാങ്ങാതെ മുന്‍ഭാഗം ഷീറ്റു കെട്ടുകയും പിന്നീട് കഫ്റ്റിരിയ എന്ന പേരില്‍ ഹോട്ടല്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി വിശ്രമകേന്ദ്രം അടപ്പിക്കുകയായിരുന്നു. ജില്ലാ കലക്ടറുമായി സംസാരിച്ച് പുതിയ കരാറുകാരെ ഏല്‍പിക്കാനാണ് നഗരസഭയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago