HOME
DETAILS

ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി സതീശന്‍; കണ്ണുനിറഞ്ഞ് നിയുക്തമുഖ്യമന്ത്രി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സുലേഖ, വികാരനിര്‍ഭര നിമിഷങ്ങള്‍ 

  
Web Desk
May 15, 2026 | 7:25 AM

vd-satheesan-visits-g-karthikeyan-house-emotional-moments

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വികാരനിര്‍ഭര രംഗങ്ങളാണ് സതീശന്‍ വീട്ടിലെത്തിയപ്പോള്‍ ഉണ്ടായത്. 

കണ്ണുനിറച്ച് വിതുമ്പിയ സതീശനെ സുലേഖ ടീച്ചര്‍ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സുലേഖയുമായി വി.ഡി സതീശന്‍ ആശയവിനിമയം നടത്തി.

കാര്‍ത്തികേയന്‍ സാറുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹത്തിന്റെ വിരല്‍തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വന്നതെന്നും സതീശന്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താനെന്നും തിരിച്ചു വന്നപ്പോള്‍ 1996 ലും 2001 ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എ.കെ ആന്റണിയോടും കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാര്‍ത്തികേയന്‍ സാറാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ എം.എല്‍.എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയനെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

'ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് ജി കാര്‍ത്തികേയന്റെ മകന്‍ കെ.എസ് ശബരിനാഥനോട് പറയാറുണ്ട്. സാറിന്റെ മക്കള് തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സുലേഖ ടീച്ചറും എല്ലാക്കാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്. ഇവിടെ വന്നില്ലെങ്കില്‍ പിന്നെ താനെവിടെ പോകാനാണെന്നും' വി.ഡി സതീശന്‍ ചോദിച്ചു.

അതേസമയം, കേരളം എന്നും ഓര്‍ക്കുന്ന ഒരു മികച്ച മുഖ്യമന്ത്രിയാകാന്‍ സതീശന് സാധിക്കട്ടെയെന്ന് സുലേഖ ടീച്ചര്‍ ആശംസിച്ചു. സതീശന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനാണ്. സതീശന് ഇനിയും ഉയരങ്ങള്‍ കീഴടക്കാനുണ്ട്. ഉമ്മന്‍ ചാണ്ടിയെപ്പോലെ എല്ലാവരും സ്‌നേഹിക്കുന്ന പാവങ്ങളെ ചേര്‍ത്ത് പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നല്ല മുഖ്യമന്ത്രിയായി അറിയപ്പെടാനുള്ള ഭാഗ്യമുണ്ടാവട്ടെയെന്നും സുലേഖ ആശംസിച്ചു. 

 

 

In a highly emotional moment ahead of taking charge as the new Chief Minister of Kerala, V.D. Satheesan visited 'Ganga', the official residence of the late senior Congress leader and former Legislative Assembly Speaker, G. Karthikeyan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച; പാഠപുസ്തകം വൈകും; 75 ലക്ഷം പുസ്തകങ്ങൾ ഇനിയും അച്ചടിക്കാൻ ബാക്കി

Kerala
  •  5 hours ago
No Image

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ല, യാത്രയിൽ റോഡ് ബ്ലോക്കും ഒഴിവാക്കും; വി ഡി സതീശൻ

Kerala
  •  5 hours ago
No Image

കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

Kerala
  •  5 hours ago
No Image

വേടനെതിരായ പുലിപ്പല്ല് കേസ്; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

Kerala
  •  5 hours ago
No Image

'ഇരട്ട'കളുടെ നാട്ടിൽ 'ഇരട്ട'കൾക്ക് മാംഗല്യം

Kerala
  •  5 hours ago
No Image

അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി

Kerala
  •  5 hours ago
No Image

ഇസ്രാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടി

International
  •  5 hours ago
No Image

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്; ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി ഒരു പുരാതന പള്ളി കൂടി തർക്കത്തിലേക്ക്

National
  •  6 hours ago
No Image

വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി

Kerala
  •  6 hours ago
No Image

മന്ത്രിസഭയിലും പാർട്ടിയിലും പിടിമുറുക്കാൻ കെ.സി പക്ഷം

Kerala
  •  6 hours ago

No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  16 hours ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  16 hours ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  17 hours ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  17 hours ago