പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ രൂക്ഷവിമര്‍ശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. യോഗത്തില്‍ പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുല്ലുവില ആയിരുന്നെന്നും വിമര്‍ശനമുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയായില്ലെന്നും, തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പിണറായി തയ്യാറായില്ലെന്നും വിമര്‍ശനമുയര്‍ന്നു.
രണ്ടുതവണ പിണറായി ഇളവ് വാങ്ങി. മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിയും ശൈലികളും ശരിയായില്ല. ഇത്തരം പെരുമാറ്റങ്ങളാണ് ജനങ്ങളെ അകറ്റിയതും തോല്‍വിക്ക് കാരണമായതും. ഇനിയെങ്കിലും ഇത് തിരുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും, സിഎസ് സുജാതയും പങ്കെടുത്ത യോഗത്തിലാണ് പ്രവര്‍ത്തകരുടെ രൂക്ഷ പ്രതികരണം.
Sharp criticism was raised against Pinarayi Vijayan and M. V. Govindan at the Pathanamthitta district secretariat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."