മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാതെ ആയഞ്ചേരി ടൗണ്‍
ആയഞ്ചേരി: മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുയിടങ്ങളില്‍ കത്തിക്കുന്നത് തുടര്‍ക്കഥയാകുന്നു. ഇതുമൂലം നിരവധി ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ടൗണായ ആയഞ്ചേരിയിലെ നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്നത്.
ഇതില്‍ കുടുതലും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. നിരന്തരം ഇവ കത്തിക്കുന്നത് പൊതുജനാരോഗ്യത്തിനു ഭീഷണിയായി മാറുന്നുണ്ട്. നേരത്തെ, രാത്രികാലങ്ങളിലായിരുന്നു മാലിന്യം കത്തിച്ചിരുന്നത്. പിന്നീട് രാപകല്‍ഭേദമന്യേ തുടരുകയായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്കു പിന്നിലുള്ള് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ് മാലിന്യം കത്തിക്കുന്നത്.
എന്നാല്‍ നടപടിയെടുക്കേണ്ട ഗ്രാമപഞ്ചായത്ത് ബദല്‍ സംവിധാനമില്ലാത്തതിനാല്‍ പ്രതികരിക്കാതിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവുന്ന പ്ലാസ്റ്റിക് കത്തിക്കലിനെതിരേ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."