ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സി.എന്‍.ജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളാണ് വില വര്‍ധനവിലേക്ക് നയിച്ചത്. രണ്ടു ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വിലവര്‍ധനവാണിത്.
ഡല്‍ഹിയില്‍ ഇപ്പോള്‍ ഒരു രൂപ വര്‍ധിച്ച് സി.എന്‍.ജി വില കിലോയ്ക്ക് 80.09 രൂപയായി. ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളെയാണ് ഈ വിലവര്‍ധനവ് നേരിട്ട് ബാധിക്കാന്‍ പോകുന്നത്.
നോയിഡയിലും ഗാസിയാബാദിലും സി.എന്‍.ജി വില കിലോഗ്രാമിന് 88.70 രൂപയും ഗുരുഗ്രാമില്‍ 85.12 രൂപയുമാണ്. മുസാഫര്‍നഗര്‍, മീററ്റ്, ഷാംലി എന്നിവിടങ്ങളില്‍ കിലോഗ്രാമിന് 88.58 രൂപയുമാണ്.
മെയ് 15-ന് സി.എന്‍.ജി വില കിലോയ്ക്ക് രണ്ടുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഡല്‍ഹിയിലെ വില 77.09 രൂപയില്‍ നിന്ന് 79.09 രൂപയായി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം മുംബൈയിലും സി.എന്‍.ജി വിലയില്‍ സമാനമായ വര്‍ദ്ധനവ് ഉണ്ടായിരുന്നു. നിലവില്‍ മുംബൈയില്‍ സി.എന്‍.ജി കിലോയ്ക്ക് 84 രൂപയാണ് വില.
Compressed Natural Gas (CNG) prices have been increased once again in Delhi, marking the second hike within two days. The latest revision is expected to impact daily commuters, auto-rickshaw drivers, taxi operators, and transport sectors that rely heavily on CNG fuel. The repeated increase has raised concerns over rising transportation and living costs in the national capital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."