ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്
കരുനാഗപ്പള്ളി: ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ സൈനികന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്.
സൈനികനായ മഠത്തില്‍ക്കാരായ്മ ശ്രീ അംബികാ ഭവനത്തില്‍ ജിജി കൃഷ്ണന് (29), താലൂക്കാശുപത്രിയിലെ ലാബ് ടെക്നീഷ്യനായ മഠത്തില്‍ കാരായ്മ വിനോദ് ഭവനത്തില്‍ വിനില്‍ (28), ചന്ദ്രാലയത്തില്‍ രാജീവ് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ജിജി കൃഷ്ണനും, വിനിലും താലൂക്കാശുപത്രിയിലും രാജീവ് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11ന് മഠത്തിക്കാരായ്മ യുവ ആര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ നാടന്‍ പാട്ടിനിടെയാണ് ആക്രമണം നടന്നത്.
വീടിന് മുന്നില്‍ പാട്ട് കേട്ട്കൊണ്ട് നില്‍ക്കുകയായിരുന്ന ജിജി കൃഷ്ണനേയും സുഹൃത്തുക്കളേയും ആറ് ബൈക്കുകളില്‍ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം ആക്രമിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. ഓച്ചിറ പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."