HOME
DETAILS

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

  
May 20, 2026 | 2:30 AM

through protest asha workers secured an increase of 5000 rupees tomorrow they will return to the secretariat again

തിരുവനന്തപുരം:ആശമാരുടെ ഓണറേറിയം ആദ്യ ഘട്ടമായി 3000 രൂപ വർധിപ്പിച്ചുകിട്ടിയതോടെ സമരം ചെയ്ത് ആശമാർ നേടിയത് 5000 രൂപയുടെ വർധനവ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 1000 രൂപയും കഴിഞ്ഞ ബജറ്റിൽ 1000 രൂപയും നേരത്തെ വർധിപ്പിച്ചിരുന്നു. ഇപ്പോഴുള്ള വർധനവിന്റെ പശ്ചാത്തലത്തിൽ വീണ്ടും നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ ഒത്തുചേരും.  കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ "ആശാകേരളം വിജയപാതയിൽ മുന്നോട്ട്" എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ പിന്തുണയുമായി നിരവധി പേർ പങ്കാളികളാകും.

233രൂപ എന്ന തുച്ഛമായ പ്രതിദിന വേതനം വർധിപ്പിക്കാനായാണ് 266 ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തിയത്. മൂന്നുമാസത്തിലേറെയായി കുടിശ്ശികയായ ഓണറേറിയം ഉടൻ നൽകുക, ആനുകൂല്യങ്ങൾ വ്യക്തമാക്കാതെ പുറത്തിറക്കിയ 62 വയസ്സിലെ വിരമിക്കൽ ഉത്തരവ് റദ്ദാക്കുക, തുടങ്ങിയ മാനദണ്ഡങ്ങൾ പിൻവലിക്കുക എന്നിവ ഉൾപ്പെടെ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഉയർത്തിയത്. 

സമയക്രമം പാലിക്കാതെ ഏതു വകുപ്പുകളിലെയും അടിസ്ഥാന ജോലികൾ ആശാമാരെ ഏൽപ്പിക്കുന്ന സമ്പ്രദായം ഉൾപ്പെടെ തൊഴിൽ മേഖലയിലെ ചൂഷണം തടയാൻ സമരത്തിന്റെ ആരംഭത്തിൽ തന്നെ സാധിച്ചു. ജോലിയെ സംബന്ധിച്ച് സർക്കാറിന് സർക്കുലർ ഇറക്കേണ്ടി വന്നു. ഓണറേറിയം വെട്ടി കുറയ്ക്കുന്ന മാനദണ്ഡങ്ങൾ എടുത്തുമാറ്റാം എന്ന് ചർച്ചയിൽ ഉറപ്പു നൽകിയ സർക്കാർ ഇവ ചട്ടവിരുദ്ധമായി ഇൻസെന്റീവ് മേൽ ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇത് പിൻവലിക്കും എന്ന് വീണ്ടും മന്ത്രി ഉറപ്പുനൽകിയെങ്കിലും സ്ഥാനമൊഴിയും വരെ അത് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ആയിരം രൂപ വർധനയെ തുടർന്ന് സ്ഥിരം സമരം അവസാനിപ്പിച്ച ശേഷവും സമരം ചെയ്തവരോട് സർക്കാർ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, വൈസ് പ്രസിഡൻ്റുമാരായ എസ്.മിനി, കെ.പി റോസമ്മ, എന്നിവർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  13 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  13 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  13 days ago
No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

'15,000' ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ടു'  മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങള്‍ക്ക് വിഷഗുളികകള്‍ വിതരണം ചെയ്തയാള്‍ പിടിയില്‍ 

National
  •  13 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  13 days ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  13 days ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  13 days ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  13 days ago