ഗുരുജയന്തി ദിനം വിപുലമായി ആഘോഷിച്ചു
അടിമാലി തൊടുപുഴ : ശ്രീനാരായണ ഗുരുജയന്തി ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. എസ്എസ്ഡിപി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. തൊടുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ ശാഖകളില്‍ നിന്നുള്ള സമുദായാംഗങ്ങള്‍ അണിനിരന്ന ഘോഷയാത്ര മങ്ങാട്ടുകവല ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ആരംഭിച്ചത്. ബാന്റുവാദ്യവും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.
ഓരോ ശാഖകളും വെവ്വേറെ ബാനറുകള്‍ക്ക് കീഴിലായി അണിനിരന്നു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം പകര്‍ന്നു നല്‍കിയ ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന ഫ്‌ളോട്ടുകളും ശ്രദ്ധേയമായി. ഘോഷയാത്ര ദര്‍ശിക്കാന്‍ വീഥിക്കിരുവശവും ജനങ്ങള്‍ നിറഞ്ഞു. താലൂക്ക് യൂണിയനിലെ 46 ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ അണിനിരന്നത്. തൊടുപുഴ പ്രൈവറ്റ് ബസ്‌സ്റ്റാന്റ് ചുറ്റി മുനിസിപ്പല്‍ മൈതാനിയില്‍ ഘോഷയാത്ര സമാപിച്ചു. ജയന്തി സമ്മേളനം അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ അധ്യക്ഷനായി. അഡ്വ. കെ ആര്‍ അനില്‍കുമാര്‍ വെള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അടിമാലി ശാഖയുടെ നേതൃത്വത്തില്‍ ചതയ ദിനാചരണം നടത്തി. അടിമാലി ശാന്തഗിരി മഹാദേവ ക്ഷേത്ര അങ്കണത്തില്‍ യൂണിയന്‍ പ്രഡിഡന്റ് അനില്‍ തറനിലം പതാക ഉയര്‍ത്തി. ശാഖ പ്രസിഡന്റ് വിജയന്‍ തറനിലം, സെക്രട്ടറി ദേവരാജന്‍ എന്നിവര്‍ നേത്യത്വം നല്‍കി .
കെന്നത്തടി ശാഖയുടെ നേത്യത്വത്തില്‍ നടത്തിയ ആഘോഷങ്ങള്‍ യോഗം കൗണ്‍സിലര്‍ കെ ഡി രമേശ് ഉദഘാടനം ചെയതു . യുണിയന്‍ വൈസ് പ്രവിഡന്റ് രഞ്ജിത് കാവാളായില്‍ ചതയദിനം സന്ദേശം നല്‍കി. രാജാക്കാട്, കട്ടപ്പന , വണ്ടിപ്പെരിയാര്‍, കുമളി മേഖലകളിലും ഘോഷയാത്രകളും യോഗങ്ങളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."