HOME
DETAILS
MAL
അസാഞ്ചെ : വാറണ്ട് കോടതി ശരിവച്ചു
backup
September 17 2016 | 01:09 AM
സ്റ്റോക്ഹോം: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്കെതിരായ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുമെന്ന് സ്വീഡന് അപ്പീല്‍ കോടതി. 2010 ല്‍ അസാഞ്ചെക്കെതിരേ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലാണ് വിധി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന അസാഞ്ചെയുടെ ആവശ്യം കോടതി നിരസിച്ചു. പ്രതിയുടെ അസാന്നിധ്യത്തിലാണ് വിധി പ്രസ്താവിച്ചത്. അസാഞ്ചെയ്ക്കെതിരേ പീഡനക്കേസില്‍ ജില്ലാ കോടതിയുടെ വിധി റദ്ദാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. 45 കാരനായ വിക്കിലീക്സ് സ്ഥാപകന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 2012 മുതല്‍ കഴിയുകയാണ്. ബ്രിട്ടന് അസാഞ്ചെയെ സ്വീഡന് കൈമാറാനുള്ള ചര്‍ച്ചകള്‍ നടത്തവെയാണ് അപ്പീല്‍ കോടതിയില്‍ കേസ് റദ്ദാക്കാനുള്ള അപേക്ഷ അസാഞ്ചെ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."