HOME
DETAILS

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

  
June 06, 2026 | 6:24 AM

Overnight Billionaire 294 Crore Credited to Plumbers Bank Account Having Just 113 Balance Police Launch Probe

 

പട്‌ന: ഡിജിറ്റല്‍ യുഗത്തില്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് നമ്മള്‍ സാധാരണ കേള്‍ക്കാറുള്ളത്. എന്നാല്‍ ബിഹാറില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും. അക്കൗണ്ടില്‍ വെറും 113 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന ഒരു സാധാരണ പ്ലംബര്‍ ഒറ്റ രാത്രികൊണ്ട് മാറിയത് ശതകോടീശ്വരനായിട്ടാണ്, ഒന്നും രണ്ടുമല്ല,  294 കോടി രൂപയാണ് ഇയാളുടെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയത്.

ബിഹാറിലെ ഗയ സ്വദേശിയായ വികാസ് കുമാര്‍ എന്ന യുവാവാണ് ഈ അപൂര്‍വ്വ ഭാഗ്യവാന്‍ (അതോ നിര്‍ഭാഗ്യവാനോ?). സംഭവം പുറത്തറിഞ്ഞതോടെ പൊലിസും ബാങ്ക് അധികൃതരും അന്വേഷണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

സംഭവം നടന്നത് ഇങ്ങനെ
കഴിഞ്ഞ ദിവസം ചെയ്ത പ്ലംബിങ് ജോലിക്ക് കൂലിയായി കിട്ടിയ 1300 രൂപ പിന്‍വലിച്ച ശേഷം വികാസിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് വെറും 113 രൂപയായിരുന്നു.

അടുത്ത ദിവസം രാവിലെ ഫോണില്‍ ബാലന്‍സ് പരിശോധിച്ചപ്പോള്‍ വികാസ് ഞെട്ടിപ്പോയി; അക്കൗണ്ടില്‍ ദാ കിടക്കുന്നു 94 കോടി രൂപ. അമ്പരപ്പ് മാറും മുന്‍പ് വൈകുന്നേരമായപ്പോഴേക്കും തുക വീണ്ടും ഉയര്‍ന്ന് 294 കോടി രൂപയായി മാറി.

 ഇത്രയും വലിയ തുക കണ്ട് ഭയന്നുപോയ വികാസ് പണമൊന്നും പിന്‍വലിക്കാന്‍ നില്‍ക്കാതെ നേരെ പ്രാദേശിക നേതാക്കളെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന അക്കൗണ്ടാണിതെന്നും ഈ പണം എവിടെ നിന്ന് വന്നതാണെന്ന് തനിക്ക് അറിയില്ലെന്നും വികാസ് വ്യക്തമാക്കി.

ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക തകരാറാണോ അതോ ഏതെങ്കിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ തന്ത്രമാണോ ഇതിന് പിന്നിലെന്നാണ് പൊലിസ് അന്വേഷിക്കുന്നത്. ബാങ്ക് രേഖകളും സെര്‍വര്‍ വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് ബോധ്ഗയ പൊലീസ് അറിയിച്ചു.

 

A massive investigation has been launched in Bihar after a local plumber, Vikas Kumar, unexpectedly found ₹294 crore credited to his bank account which previously held a balance of just ₹113.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago