HOME
DETAILS
MAL
സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
backup
September 17 2016 | 18:09 PM
വണ്ടൂര്‍: സ്റ്റേഷനില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയയാള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളുടേയും പൊലിസ് ജീവനക്കാരുടേയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവും സംഘവുമാണു വണ്ടൂര്‍ ടി.ബി യിലെത്തി മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണു പള്ളിക്കുന്ന് പാലക്കത്തൊണ്ടി അബ്ദുല്‍ ലത്തീഫ് ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു മരണത്തില്‍ ദുരൂഹത കാണിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതോടെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണു ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
ഇതിന്റെ ഭാഗമായാണു ഡി.വൈ.എസ്.പിയും സംഘവും ഇന്നലെ എത്തിയത്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും മരണത്തിലുള്ള ദുരൂഹത അന്വേഷണ സംഘവുമായി പങ്കുവെച്ചെന്നും സഹോദരന് അബ്ദുള്‍ ഹഖീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."