ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ 50കാരനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശിയായ രാജീവാണ് മരിച്ചത്. ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം വാഹനത്തിനുള്ളില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. എസി ഇട്ട് ഉറങ്ങിയപ്പോള്‍ വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കുട്ടികള്‍ സ്ഥിരമായി കളിക്കാനെത്തുന്ന ഗ്രൗണ്ടിലായിരുന്നു രാജീവിന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഗ്രൗണ്ടില്‍ കളിക്കാനായി എത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നത് ആദ്യം കണ്ടത്. സംശയം തോന്നിയതോടെ അവര്‍ ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. കുട്ടികള്‍ കാര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക് ചെയ്ത നിലയിലായിരുന്നു.
തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലിസ് കാറിന്റെ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാജീവ് ഗ്രൗണ്ടിന് സമീപം ഉണ്ടായിരുന്നുവെന്നും തങ്ങളോട് സംസാരിച്ചിരുന്നുവെന്നും പ്രദേശത്തെ കുട്ടികള്‍ പൊലിസിനോട് പറഞ്ഞു. വൈകീട്ട് കളി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുട്ടികള്‍ ഇന്ന് വീണ്ടും എത്തിയപ്പോള്‍ വാഹനം അതേ സ്ഥലത്ത് തന്നെ കിടക്കുന്നത് കണ്ടതോടെയാണ് സംശയം തോന്നിയത്.
എസി ഇട്ട് ഉറങ്ങിയപ്പോള്‍ സാങ്കേതിക തകരാര്‍ മൂലം വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലിസ് പറയുന്നു.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The tragic death of a middle-aged man found inside a car at Perur Ground in Thiruvananthapuram. Preliminary investigations suggest carbon monoxide poisoning from the car's AC may be the cause
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."