സ്കൂളുകളില്‍ നാളെ ഹെല്‍മറ്റ് ബോധവല്‍ക്കരണ പ്രതിജ്ഞ
തിരൂര്‍: ഓണാവധി കഴിഞ്ഞു സ്കൂളുകള്‍ തുറക്കുന്ന നാളെ ഹെല്‍മറ്റ് ബോധവല്‍ക്കരണ യജ്ഞവുമായി മോട്ടോര്‍വാഹന വകുപ്പ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹെല്‍മറ്റ് ധരിക്കുന്നതു സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും സന്ദേശം കുടുംബങ്ങളിലെത്തിക്കുകയുമാണ് ലക്ഷ്യം. ഇതിനായി നാളെ സുരക്ഷാദിനമായി ആചരിക്കും.
ഹൈസ്കൂള്‍തലം മുതലുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു സ്കൂളുകളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു റോഡ് സുരക്ഷാ പ്രതിജ്ഞയെടുപ്പിക്കും. വാഹനാപകടങ്ങളില്പെടുന്നവരില് ഭൂരിഭാഗവും വിദ്യാര്‍ഥികളായതിനാലും പ്രധാന മരണകാരണം തലക്കേല്‍ക്കുന്ന പരുക്കായതിനാലുമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നത്.
തിരൂര്‍ മണ്ഡലംതല ഉദ്ഘാടനം രാവിലെ 9.45ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സി. മമ്മൂട്ടി എം.എല്‍.എയും താനൂര്‍ മണ്ഡലംതല ഉദ്ഘാടനം ഗവ. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി. അബ്ദുറഹ്മാന് എം.എല്‍.എയും നിര്‍വഹിക്കും. എല്ലാ സ്കൂളുകളും പ്രതിജ്ഞയെടുക്കണമെന്ന് തിരൂര്‍ ജോയിന്റ് ആര്.ടി.ഒ ടി.കെ ഹരിദാസന്, എം.വി.ഐ സനീഷ്, എ.എം.വി.ഐമാരായ അഷ്റഫ് സൂര്‍പ്പില്‍, കെ.എം ധനേഷ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."