അമീറിനു വേണ്ടി തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും
പെരുമ്പാവൂര്‍:ജിഷ വധക്കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കേസില്‍ കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷകന്‍ പി.എസ് രാജന്‍. കുറ്റപത്രം കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാലാണ് പ്രതികരിക്കാത്തത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അമീറിനു വേണ്ടി തിങ്കളാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 90 ദിവസത്തിന് ശേഷമാണ് കുറ്റപത്രം നല്‍കിയതെന്ന ആരോപണത്തിന് പ്രസക്തിയില്ല. കോടതിയുടെ അവധിയാണ് ഇതിന് കാരണമായത്. കസ്റ്റഡി കാലാവധിയും മറ്റും കഴിഞ്ഞതിനാല്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ. ബി.എ ആളൂര്‍ അമീറിനു വേണ്ടി ഹാജരാകുമെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അമീറിന്റെ സഹോദരന്‍ ബദറുല്‍ കേസുമായി ബന്ധപ്പെട്ട് താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."