മഹിള സമഖ്യ സൊസൈറ്റിയില്‍ ജോലിയവസരം; കുക്ക് മുതല്‍ സൈക്കോളജിസ്റ്റ് വരെ; പരീക്ഷയില്ല, ഇന്റര്‍വ്യൂ 30ന്
കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ ജോലി നേടാന്‍ അവസരം. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ സെക്യൂരിറ്റി, കുക്ക്, കെയര്‍ ടേക്കര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
കെയര്‍ ഹോമുകളുടെയും, പുനരധിവാസ കേന്ദ്രങ്ങളുടെയും സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ജോലിക്കാരെ നിയമിക്കുന്നത്.
പ്രായപരിധി
| സൈക്കോളജിസ്റ്റ് | 25 വയസ് മുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 30 നും 45 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രത്യേക മുന്‍ഗണന നല്‍കുന്നതായിരിക്കും |
| സെക്യൂരിറ്റി |
23 വയസ് മുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയിൽ മുൻഗണന ലഭിക്കുന്നത് 30 നും 45 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും
|
| കുക്ക് | 25 വയസ് മുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം |
| കെയര്‍ ടേക്കര്‍ | 25 വയസ് മുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 30 നും 45 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രത്യേക മുന്‍ഗണന നല്‍കുന്നതായിരിക്കും |
ശമ്പളം
| സൈക്കോളജിസ്റ്റ് | തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ ശമ്പളമായി ലഭിക്കും. |
| സെക്യൂരിറ്റി | ഗാര്‍ഡ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ ശമ്പളമായി ലഭിക്കും. |
| കുക്ക്, കെയര്‍ ടേക്കര്‍ | തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ ശമ്പളമായി ലഭിക്കും. |
യോഗ്യത
സൈക്കോളജിസ്റ്റ്
എം.എസ്.സി അല്ലെങ്കില്‍ എം.എ (M.Sc / M.A Psychology) ബിരുദം. ഇതിനൊപ്പം ഈ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൗണ്‍സിലിംഗിലും മാനസികാരോഗ്യ ചികിത്സകളിലും പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ കരുതേണ്ടതുണ്ട്.
സെക്യൂരിറ്റി
എസ്എസ്എല്‍സി പാസായ പാസായിരിക്കണം.
കുക്ക്
കുക്ക് (പാചകക്കാരി) തസ്തികയിലേക്ക് മലയാളം വായിക്കാനും എഴുതാനും അറിയുന്നവർക്ക് അവസരം. വലിയ അളവില്‍ ആഹാരം മികച്ച രുചിയിലും ഗുണമേന്മയിലും തയാറാക്കാനുള്ള കഴിവും താല്പര്യവും ഇവര്‍ക്ക് ഉണ്ടായിരിക്കണം.
കെയര്‍ ടേക്കര്‍
പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഇന്റര്‍വ്യൂ
തൃശൂരിലെയും തിരുവനന്തപുരത്തെയും ഒഴിവുകളിലേക്ക് വെവ്വേറെ വേദികളിലാണ് ഒരേ ദിവസം തന്നെ അഭിമുഖങ്ങൾ നടക്കുക. തൃശൂർ ജില്ലയിലെ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സെക്യൂരിറ്റി, കുക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 30-ന് രാവിലെ 10:00 മണിക്ക് തൃശൂർ രാമവർമ്മപുരത്തുള്ള സെൻട്രൽ ഫോക്കൽ പോയിന്റ് സെന്ററിൽ (Central Focal Point Centre, Ramavarmapuram, Thrissur) അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്.
തിരുവനന്തപുരം ജില്ലയിലെ കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ തിരുവനന്തപുരം പൂജപ്പുരയിലുള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലാണ് (District Child Protection Office, Poojappura, Phiruvananthapuram) അഭിമുഖത്തിനായി എത്തണം. എസ്.എം.ബി.എ.എം ഹെഡ് ഓഫീസിന് എതിർവശത്തായാണ് ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ജൂൺ 30-ന് രാവിലെ 11:00 മണിക്കാണ് അവിടെ അഭിമുഖങ്ങൾ ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."