HOME
DETAILS

യമുനാ തീരത്ത് ബുള്‍ഡോസര്‍ നടപടി; പുനരധിവാസമില്ലാതെ 300ലേറെ കുടുംബങ്ങള്‍ പെരുവഴിയില്‍

  
June 27, 2026 | 12:05 PM

Bulldozer action on the banks of Yamuna More than 300 families on the highway without rehabilitation

ന്യൂഡല്‍ഹി: യമുന ബസാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയും (ഡി.ഡി.എ) നഗരസഭയും നടത്തിയ ബുള്‍ഡോസര്‍ നടപടിയില്‍ 300ലധികം കുടുംബങ്ങള്‍ ഭവനരഹിതരായി. ജൂണ്‍ 25ന് യമുനാ നദീതീരത്തെ 32 ഘാട്ടുകള്‍ക്ക് സമീപമുള്ള താമസസ്ഥലങ്ങളാണ് പൊളിച്ചുനീക്കിയത്.

യമുനയുടെ പ്രളയമേഖലയായ 'ഒ സോണ്‍' മേഖലയിലാണ് ഈ താമസസ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഏകദേശം 310 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍.ജി.ടി) നിര്‍ദേശപ്രകാരമാണ് അനധികൃത നിര്‍മാണങ്ങള്‍ നീക്കിയതെന്നും താമസക്കാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കി മറ്റിടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ജൂലൈ നാലിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു അവസാന നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ബുള്‍ഡോസറുകളുമായി എത്തി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെന്നാണ് താമസക്കാരുടെ ആരോപണം.

തലമുറകളായി ഇവിടെ താമസിക്കുന്നവരാണ് ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലേറെയും. ക്ഷേത്രചടങ്ങുകളുമായി ബന്ധപ്പെട്ട പുരോഹിതര്‍, തോണിക്കാര്‍, പൂക്കള്‍ വില്‍ക്കുന്നവര്‍, ക്ഷൗരത്തൊഴിലാളികള്‍ തുടങ്ങി യമുനാ ഘാട്ടുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. വീടുകള്‍ നഷ്ടമായതോടെ ഉപജീവനമാര്‍ഗവും ഇല്ലാതായെന്ന് അവര്‍ പറയുന്നു.

വര്‍ഷങ്ങളായി വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കിയിരുന്നെന്നും, ഇപ്പോള്‍ പെട്ടെന്ന് തങ്ങളെ അനധികൃത കൈയേറ്റക്കാരെന്ന് വിശേഷിപ്പിച്ച് പുറത്താക്കുന്നത് നീതിയല്ലെന്നും താമസക്കാര്‍ ആരോപിച്ചു. വീടുകള്‍ പൊളിക്കുന്നതിന് മുമ്പ് വൈദ്യുതിയും കുടിവെള്ള വിതരണവും വിച്ഛേദിച്ചിരുന്നുവെന്നും മതിയായ പുനരധിവാസം ഒരുക്കിയില്ലെന്നും അവര്‍ പരാതിപ്പെട്ടു.

അതേസമയം, യമുനാ തീരത്തിന്റെ സംരക്ഷണത്തിനും പ്രളയസമതലം ഒഴിപ്പിക്കുന്നതിനുമുള്ള നിയമനടപടിയുടെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്ന് ഡി.ഡി.എ വിശദീകരിച്ചു.

Over 300 families were left homeless in a bulldozer action by the Delhi Development Authority (DDA) and the municipal corporation to clear encroachments in the Yamuna Bazaar area. On June 25, residential structures near 32 ghats along the Yamuna riverbank were demolished.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6 ലക്ഷം ജനങ്ങൾ, 3 സമനിലകൾ, ഒരു മഹാ അത്ഭുതം! ഇറ്റലിയുടെ ചരിത്രം ആവർത്തിച്ച് കേപ് വെർദെ; റൗണ്ട് ഓഫ് 32-ൽ മെസ്സിയും സംഘവും!

Football
  •  3 hours ago
No Image

8 വർഷത്തെ കാത്തിരിപ്പ്, പെലെയെ ഓർമ്മിപ്പിക്കുന്ന റെക്കോർഡ്! ലോകകപ്പിൽ ചരിത്രമെഴുതി കെവിൻ ഡി ബ്രൂയ്നും ബെൽജിയവും

Football
  •  4 hours ago
No Image

ഫലസ്തീനിലെ കുട്ടികൾക്കെതിരായ അതിക്രമം തടയണം; ലോകരാജ്യങ്ങളോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഊദി

Saudi-arabia
  •  4 hours ago
No Image

കൃത്യമായ അറിയിപ്പ് ലഭിച്ചില്ല; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

Kerala
  •  4 hours ago
No Image

'അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ അഴിമതി'; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  4 hours ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ചിന് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവ്, നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി

Kerala
  •  4 hours ago
No Image

ഐ.പി.എല്ലിനിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം; 'മകള്‍ക്കായി ഗുളിക പൊടിച്ചതാണ്', വിശദീകരണവുമായി മന്ത്രി ശരത്കുമാര്‍

National
  •  4 hours ago
No Image

എ.എ റഹീം എം.പിക്കെതിരെ വ്യാജ പ്രചരണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

ലെബനൻ-ഇസ്റാഈൽ കരാർ സ്വാഗതം ചെയ്ത് യുഎഇ; സുപ്രധാന ചുവടുവെപ്പെന്ന് അൻവർ ഗർഗാഷ്

uae
  •  4 hours ago
No Image

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

bahrain
  •  4 hours ago