പാടെ തകര്‍ന്ന് പനമരം-നെല്ലിയമ്പം റോഡ്; നന്നാക്കാന്‍ നടപടിയില്ല
പനമരം: മാസങ്ങള്‍ക്ക് മുമ്പ് ടാറിങ് പൂര്‍ത്തീകരിച്ച പനമരം-നെല്ലിയമ്പം റോഡ് തകര്‍ന്നു. റോഡിലെ വിവിധയിടങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്.
അശാസ്ത്രീയ നിര്‍മാണമാണ് റോഡ് പെട്ടെന്ന് തകരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നെല്ലിയമ്പം താഴെ പള്ളിക്ക് സമീപം റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം ഏറെ അപകടഭീഷണിയുയര്‍ത്തുന്നുï്.
ഇരുവശവും റോഡരിക് ഇടിഞ്ഞ നെല്ലിയമ്പത്തെ ട്രാന്‍സ്‌ഫോര്‍മറിന് സമീപമുള്ള കയറ്റവും വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുï്. ഇരുദിശകളില്‍ നിന്നും ഒരുമിച്ച് വാഹനമെത്തിയാല്‍ സൈഡ് നല്‍കാന്‍ കഴിയാത്ത വിധം റോഡരിക് ഇടിഞ്ഞിരിക്കുകയാണ്.
നിലവില്‍ വാഹനം ഏറെ ദൂരം പിന്നോട്ടെടുത്താണ് മറ്റു വാഹനങ്ങള്‍ കടന്നുപോകുന്നത്. മഴയില്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പെടെ അപകടത്തില്‍ പെടുന്നതും പതിവാണ്. വലിയ വാഹനങ്ങള്‍ക്ക് കുഴിയില്‍ വീണ് കേടുപാടുïായ സംഭവങ്ങളും കുറവല്ല.
മഴ വെള്ളം ഒഴുകി പോകാന്‍ ഡ്രൈനേജ് സംവിധാനമില്ലാത്തതാണ് റോഡില്‍ വെള്ളം കെട്ടിക്കിടക്കാന്‍ കാരണം. കൂടാതെ ഇത് റോഡ് തകരാനും ഇടയാക്കുന്നുï്.
റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുïായിട്ടില്ല. റോഡ് ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടിയുïായില്ലെങ്കില്‍ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."