തോക്കുചൂണ്ടി ഒന്നരക്കോടി തട്ടിയ കേസ് രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കൂത്തുപറമ്പ്, മട്ടന്നൂര്‍ സ്വദേശികളാണ്
പിടിയിലായത്
ഏഴുപേര്‍ കൂടി
പിടിയിലാവാനുണ്ട്
കണ്ണൂര്‍: കാര്‍ തടഞ്ഞു നിര്‍ത്തി തോക്കുചൂണ്ടി സ്വര്‍ണ വ്യാപാരിയില്‍ നിണ് ഒന്നരക്കോടി രൂപ കൊള്ളയടിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.
കൂത്തുപറമ്പ് കുനിയില്പാലത്തെ പി സായൂജ് (23), മട്ടന്നൂര്‍ ഇല്ലംമൂലയിലെ റിഷാന് മന്‍സിലില്‍ റിന്‍ഷാദ് പി എന്ന ഇഞ്ചു (21) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ ഒരു പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ഏഴുപേര്‍ കൂടി അറസ്റ്റിലാവാനുണ്ട്.
ചില പ്രതികള്‍ വിദേശത്തേക്കു കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും.കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു രാത്രി തെക്കില്‍ ദേശീയപാതയില്‍ വച്ചാണ് തലശ്ശേരിയിലെ സ്വര്‍ണ വ്യാപാരി സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പണം കൊള്ളയടിച്ചത്. കവര്‍ച്ചയുമായി നേരിട്ടു ബന്ധമുള്ളവരാണ് അറസ്റ്റിലായ രണ്ടുപേരുമെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ 10 പേര്‍ക്കെതിരേയാണ് വിദ്യാനഗര്‍ പൊലിസ് കേസെടുത്തിരുന്നത്.
ഇതില്‍ കൂത്തുപറമ്പ് സ്വദേശി മൃദുലിനെ ഓഗസ്റ്റ് 27നു അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ കവര്‍ച്ച നടത്തിയ പണത്തില്‍ കുറച്ച് ബംഗളുരുവിലെ കായിക പരിശീലന കേന്ദ്രത്തിലെ കാന്റീന് നടത്തിപ്പിനായി ഡെപ്പോസിറ്റു നല്‍കിയതായി പൊലിസിനു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു വിവരം ലഭിച്ചിട്ടുണ്ട്.
20 ലക്ഷം രൂപയാണ് ഇങ്ങനെ നല്‍കിയതെന്നാണ് വിവരം. ഇതു സംബന്ധിച്ച അന്വേഷണത്തിനായി പൊലിസ് നാളെ ബംഗളുരുവിലോക്ക് പോകും.
കൂത്തുപറമ്പ് സ്വദേശി റെനിലാണ് കൊള്ളയുടെ സൂത്രധാരനെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഇയാള്‍ കേരളത്തില്‍ തന്നെ ഒളിവിലുള്ളതായാണ് പൊലിസ് പറയുന്നത്. മുഴുവന്‍ പ്രതികളെയും പിടികൂടിയാല്‍ മാത്രമേ നഷ്ടപ്പെട്ട പണം മുഴുവന്‍ കണ്ടെത്താന്‍ കഴിയുകയൂള്ളൂവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."