HOME
DETAILS

തളിപ്പറമ്പ് മണ്ഡലത്തില്‍ സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതി ഓരോ കുടുംബത്തിനും 15000 രൂപ

  
backup
September 18 2016 | 01:09 AM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി കിലയുമായി സഹകരിച്ച് വിവിധ മേഖലയിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചു ഏകദിന ശില്‍പശാല നടത്തി. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തിയ സ്ഥിതി വിവരക്കണക്കുകള്‍ അവലംബമാക്കിയാണ് പദ്ധതി നടപ്പിലാക്കുക. സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളെ ദാരിദ്ര്യം-സാമൂഹ്യ അരക്ഷിതാവസ്ഥ, തൊഴില്‍ പിന്നോക്കാവസ്ഥ, ആരോഗ്യ പ്രശ്‌നങ്ങള്‍, രോഗാതുരത എന്നീ ദുരിതങ്ങളില്‍നിന്നും കൈപിടിച്ചുയര്‍ത്തി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനകീയ സര്‍വേയിലൂടെയാണ് മണ്ഡലത്തിലെ നിര്‍ധന കുടുംബങ്ങളെ കണ്ടെത്തുന്നത്. ഇതിനായി സര്‍ക്കാര്‍-തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം കൂടാതെ സ്‌പോണ്‍സര്‍മാരേയും കണ്ടെത്തിയാണ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുക.
പദ്ധതിയുടെ ഭാഗമായി സര്‍വേയിലൂടെ കണ്ടെത്തുന്ന ഒരു കുടുംബത്തിന് പ്രതിമാസം ഏറ്റവും കുറഞ്ഞത് 15,000 രൂപയെങ്കിലും പ്രതിമാസ വരുമാനം ഉറപ്പുവരുത്താന്‍ ശ്രമിക്കും. സ്വന്തമായി വീടില്ലാത്ത മണ്ഡലത്തിലെ മുഴുവനാളുകള്‍ക്കും വീട് നിര്‍മിച്ച് നല്‍കും. മുഴുവന്‍ കിടപ്പു രോഗികള്‍ക്കും വീടുകളില്‍ ചികില്‍സയും മരുന്നും സൗജന്യമായി എത്തിച്ചു നല്‍കും. കഴിഞ്ഞ മൂന്നു മാസമായി ഇതിനുവേണ്ടി മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും കുറുമാത്തൂര്‍, കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, ചപ്പാരപ്പടവ്, മലപ്പട്ടം, പരിയാരം എന്നീ ഏഴ് പഞ്ചായത്തുകളിലുമായി ജനകീയ സര്‍വേ നടന്നുവരികയാണ്. ഇതുവരെ മൂന്ന് പഞ്ചായത്തുകള്‍ സര്‍വേ പൂര്‍ത്തീകരിച്ചു. മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈ മാസം മുപ്പതിനകം സര്‍വേ പൂര്‍ത്തീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രഗല്‍ഭരായ 120 പേര്‍ പങ്കെടുത്ത ശില്‍പ്പശാല ഔപചാരിക ചടങ്ങുകളൊന്നുമില്ലാതെയാണ് ആരംഭിച്ചത്. ജെയിംസ് മാത്യു എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തി. തളിപ്പറമ്പ്-ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍മാര്‍, മണ്ഡലം പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്നിവര്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലം സ്റ്റിയറിങ് കമ്മിറ്റിയാണ് പദ്ധതിയുടെ ഏകോപനം നിര്‍വ്വഹിക്കുന്നത്. ഇവരുടെ കീഴില്‍ വിദഗ്ദ്ധര്‍ അടങ്ങിയ സബ് കമ്മറ്റിയും ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് കമ്മറ്റിയും പ്രവര്‍ത്തിക്കും. പിലാത്തറ സെന്റ് ജോസ്ഫ്‌സ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും ഫെസിലിറ്റേറ്റര്‍മാരായി പങ്കെടുത്ത പരിപാടിയില്‍ ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, കുടുംബശ്രീ, ഫിഷറീസ്, ശുചിത്വമിഷന്‍, സിപിസിആര്‍ ഐ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് എന്നീ വിഭാഗങ്ങളിലായി ഡോ.എബി ജോര്‍ജ്, ഡോ.തമ്പാന്‍, ഡോ.എ.സി.മാത്യു, ഡോ.പി.വി.മോഹനന്‍, ഡോ.ദിനേശന്‍ ചെറുവാട്ട്, ഡോ.ടി ഗിഗിന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago