വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുകളോ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളോ കാണിക്കുന്ന രീതി ഇനി അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ടിക്കറ്റ് പരിശോധനയ്ക്കിടെ വാട്ട്സ്ആപ്പ് വഴി ലഭിച്ച ടിക്കറ്റ് ചിത്രങ്ങള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, ഫോട്ടോകള്‍, പി.ഡി.എഫ് പകര്‍പ്പുകള്‍ എന്നിവ സാധുവായ യാത്രാരേഖയായി പരിഗണിക്കില്ലെന്നാണ് പുതിയ നിര്‍ദേശം. യാത്രക്കാര്‍ അംഗീകൃത റെയില്‍വേ ബുക്കിങ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റോ കൗണ്ടറില്‍ നിന്ന് വാങ്ങിയ പ്രിന്റ് ചെയ്ത ടിക്കറ്റോ ഹാജരാക്കണമെന്ന് റെയില്‍വേ നിര്‍ദേശിച്ചു.
യാത്രക്കാര്‍ യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് കൈവശം വയ്ക്കുന്നതിന് പകരം ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ കുടുംബാംഗങ്ങളുമായി പങ്കിടുകയോ വാട്ട്സ്ആപ്പിലൂടെ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റെയില്‍വേ ഈ തീരുമാനം എടുത്തത്. ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥര്‍ (ടി.ടി.ഇ) സ്‌ക്രീന്‍ഷോട്ടുകളോ വാട്ട്സ്ആപ്പില്‍ ലഭിച്ച ചിത്രങ്ങളോ ഇനി പരിശോധനയ്ക്കിടെ അംഗീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്‌ക്രീന്‍ഷോട്ടുകള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാനും തീയതി, ട്രെയിന്‍ നമ്പര്‍, യാത്രക്കാരന്റെ പേര് തുടങ്ങിയ വിവരങ്ങളില്‍ കൃത്രിമം നടത്താനും കഴിയുന്നതിനാലാണ് നിയന്ത്രണം ശക്തമാക്കിയത്. ഒരേ ടിക്കറ്റിന്റെ ചിത്രം ഒന്നിലധികം ആളുകള്‍ക്ക് പങ്കുവച്ച് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. കൂടാതെ, സ്‌ക്രീന്‍ഷോട്ടുകളിലെ വിവരങ്ങള്‍ തത്സമയം പരിശോധിക്കാന്‍ ടി.ടി.ഇമാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും വ്യാജ യാത്രകള്‍ തടയേണ്ടതിന്റെ ആവശ്യകതയും പുതിയ നിര്‍ദേശത്തിന് കാരണമായതായി റെയില്‍വേ വ്യക്തമാക്കി.
ഡിജിറ്റല്‍ ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ ഔദ്യോഗിക RailOne/IRCTC ആപ്പിലെ യഥാര്‍ഥ ഇ-ടിക്കറ്റ് നേരിട്ട് കാണിക്കണം. ബുക്കിങ് സമയത്ത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഔദ്യോഗിക എസ്.എം.എസും ആവശ്യമായ തിരിച്ചറിയല്‍ രേഖയും പരിശോധനയ്ക്കായി ഉപയോഗിക്കാം. ഇ-ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പും യാത്രയ്ക്കിടെ ഹാജരാക്കാവുന്നതാണ്. കൂടാതെ ആധാര്‍, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം കരുതണമെന്നും റെയില്‍വേ നിര്‍ദേശിച്ചു.
Indian Railways has clarified that forwarded tickets or screenshots of tickets on WhatsApp will no longer be accepted during train travel.As per the new directive, ticket images received via WhatsApp, screenshots, photos, and PDF copies will not be considered valid travel documents during ticket inspection.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."