HOME
DETAILS

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

  
July 17, 2026 | 4:25 PM

attempt to appropriate achievements of the left government chief minister must have basic intelligence even if he is not an intellectual p rajeev mocks vd satheesan

കൊച്ചി: കേരളത്തിൽ കപ്പൽ നിർമാണശാലയ്ക്കായി ടാറ്റ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദത്തിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ്. ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കുമെന്നും, ഇത്തരം നടപടികളിലൂടെ കേരളത്തിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും   പി. രാജീവ് കുറ്റപ്പെടുത്തി. 'ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം' എന്നും പി. രാജീവ് പരിഹസിച്ചു.

വിഷയത്തിൽ വിശദീകരണം നൽകി വി.ഡി. സതീശൻ 'എട്ടുകാലി മമ്മൂഞ്ഞാകാൻ' ശ്രമിക്കുകയാണെന്നും രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയെന്നാണ് മുഖ്യമന്ത്രി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'മിഷൻ സമുദ്ര'യുടെ ഭാഗമായാണ് പദ്ധതിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

"താൻ വ്യവസായ മന്ത്രിയായിരിക്കുന്ന സമയത്ത് ടാറ്റ ചെയർമാനെ കാണാൻ അങ്ങോട്ട് പോയിരുന്നു. രണ്ട് മണിക്കൂറോളം ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, സതീശൻ മുഖ്യമന്ത്രിയായ ഉടൻ ടാറ്റ ഇങ്ങോട്ടേക്ക് വന്ന് 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ടായിരുന്നു. എല്ലാ പിന്തുണയും നൽകണമെന്നാണ് കരുതിയത്. എന്നാൽ, ഇന്ന് മുഖ്യമന്ത്രി പറയുന്നത് മാധ്യമങ്ങൾ കുഴപ്പമുണ്ടാക്കിയെന്നാണ്."പി. രാജീവ് ആരോപിച്ചു.

ഈ പദ്ധതി 2025-ൽ 'ഇൻവെസ്റ്റ് കേരള'യിൽ ഉണ്ടായതാണെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. മലബാർ സിമന്റ്സ് ലിമിറ്റഡും ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നത് മാധ്യമങ്ങൾ അന്ന് വാർത്തയാക്കിയതാണ്. അതുമായി ബന്ധപ്പെട്ട നടപടികൾ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചതാണെന്നും രാജീവ് അവകാശപ്പെട്ടു.

മുഖ്യമന്ത്രി ഫിക്ഷൻ വായിക്കുന്ന ആളായതുകൊണ്ട് ഭാവനയിൽ കാണുന്ന കാര്യങ്ങൾ യാഥാർഥ്യമായി അവതരിപ്പിക്കുകയാണെന്നും ഇത് കേരളത്തിന്റെ വ്യവസായ സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025-ൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ നടപടികളും നടന്നിട്ടുണ്ട്. നാളെ ഇതും തന്റെ 'മിഷൻ സമുദ്ര'യുടെ ഭാഗമായി മുഖ്യമന്ത്രി അവതരിപ്പിച്ചേക്കുമെന്നും രാജീവ് പരിഹസിച്ചു. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ ആധികാരികതയുണ്ടാകണമെന്നും ഇത്തരം പ്രസ്താവനകളിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയല്ല, മറിച്ച് കേരളത്തിന്റെ പ്രതിച്ഛായയാണ് നഷ്ടപ്പെടുന്നതെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

 

P. Rajeev strongly criticized chief minister of kerala V.D. Satheesan, accusing him of trying to take credit for the achievements of the Left Democratic Front (LDF) government. Mocking Satheesan, Rajeev remarked that while the Chief Minister does not need to be a high-level intellectual, he should at least possess basic common sense and intelligence, sparking a sharp political debate between the ruling and opposition fronts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 hours ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 hours ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 hours ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  3 hours ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  3 hours ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  4 hours ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  4 hours ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  4 hours ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  4 hours ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  5 hours ago